ബെംഗളൂരു: ഉദ്യാന നഗരമാണ്, ഇന്ത്യയുടെ സിലിക്കൺ വാലിയാണ്, ലോകത്തിന് വേണ്ട സോഫ്റ്റ് വെയറുകളുടെ നല്ലൊരു ഭാഗവും ഇവിടെ ഉണ്ടാകുന്നതാണ്, പരിഷ്കൃത സമൂഹമെന്ന് അഹങ്കരിക്കുന്ന ബെംഗളൂരുവിനെ നാണക്കേടിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള വാർത്തകളാണ് കുട്ടികൾക്ക് എതിരെയുള്ള പീഡന കേസുകളുടെ കാര്യത്തില്‍ വന്നുകൊണ്ടിരിക്കുന്നത്.
2016 ൽ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 1827, അതിൽ ബെംഗളുരുവിന്റെ സംഭാവന 297 കേസുകൾ! ഈ വർഷം ഇതുവരെ 22 പോക്സോ കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തു. ഇതിൽ ബെല്ലന്തൂരിലെ “കിഡ്സി ” പ്രീ നഴ്സറി സ്കൂളിൽ മൂന്നര വയസ്സുകാരിയെ സ്കൂൾ സൂപ്പർവൈസർ ഉപദ്രവിച്ചതും, തുടർന്ന് പുറത്തു വന്ന ഇതേ സ്കൂളിലെ സമാനമായ ഒൻപത് കേസുകളും, ഹെബ്ബാൾ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളെ പ്രിൻസിപ്പൾ ഉപദ്രവിച്ചതും ഇതിൽ ഉൾപ്പെടുന്നു.
സിറ്റി ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2014 ൽ റജിസ്റ്റർ ചെയ്ത 302 കേസുകളിൽ വെറും ഒൻപതെണ്ണത്തിൽ മാത്രമാണ് വിധി വന്നത്.2015ൽ ബെംഗളൂരുവിൽ റെജിസ്റ്റർ ചെയ്ത 276 കേസുകളിൽ 228 എണ്ണത്തിന്റെ വിചാരണ പൂർത്തിയാക്കാനുണ്ട്, ഇതിൽ 30 എണ്ണത്തിന്റെ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.
2016ൽ നഗരത്തിൽ റെജിസ്റ്റർ ചെയ്ത 297 കേസുകളിൽ 188 എണ്ണത്തിൽ അന്വേഷണം നടക്കുകയാണ്, 126 എണ്ണത്തിന്റെ വിചാരണ ആരംഭിച്ചു.
പോക്സോ : 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ 2012 ല്‍ നിലവില്‍ വന്ന നിയമമാണ് ഇത്, പ്രൊട്ടെക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷുല് ഒഫെന്‍സ് ആക്ട് (POCSO)
വായിക്കുക:ബാലികാ പീഡനം: ബെല്ലന്തൂരിലെ പ്രീ സ്കൂൾ അടച്ചു പൂട്ടാൻ ഉത്തരവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.