” സീറോ ടോളറൻസ് ” പദ്ധതിയിൽ സിൽക്ക് ബോർഡ് സിഗ്നൽ കൂടി ഉൾപ്പെടുത്തും;50 ജംഗ്ഷനുകൾ കൂടി ഈ പദ്ധതിക്ക് കീഴിൽ വരും.

ബെംഗളൂരു: നിയമ ലംഘകരെ കയ്യോടെ പിടികൂടാൻ നഗരത്തിലെ 50 ട്രാഫിക് സിഗ്നലുകളെ കൂടി സീറോ ടോളറൻസ് ജംഗ്ഷൻ പദ്ധതിക്ക് കീഴിലാക്കാനൊരുങ്ങി ബെംഗളൂരു ട്രാ പോലീസ്.നിലവിൽ ഈ പദ്ധതിയിൽ 10 കവലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇവിടെ ട്രാഫിക് പോലീസ് നേരിട്ട് നിരീക്ഷണം നടത്തുന്നുണ്ട്.

ജനുവരിയിലാണ് പദ്ധതി നടപ്പിലാക്കിയത് ,ഈ പത്ത് സിഗ്നലുകളിലായി ‘ഫെബ്രുവരി 22 വരെ 43000 വാഹനങ്ങളാണ് നിയമം ലംഘിച്ചത്.നഗരത്തിലുള്ള എല്ലാ സിഗ്നലുകളിലും കൂടി ഈ കാലയളവിൽ നിയമലംഘനം നടത്തിയത് 1.6 ലക്ഷം വാഹനങ്ങളാണ്.നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു

നിലവിലുള്ള പത്തു സിഗ്നലുകളുടെ പട്ടികയിലേക്ക് ബസവേശ്വര സർക്കിളും സിൽക്ക് ബോർഡും അടിയന്തിരമായി കൂട്ടിച്ചേർക്കുമെന്ന് ട്രാഫിക് പോലീസ് അഡീഷനൽ കമ്മീഷണർ ആർ ഹിതേന്ദ്ര അറിയിച്ചു. സീബ്ര ലൈൻ മറികടക്കുന്ന വാഹനങ്ങളിൽ നിന്ന് ഉറപ്പായും പിഴ ഈടാക്കും.

സാധാരണ ഗതിയിൽ ട്രാഫിക് സിഗ്നലുകളിലെ ക്യാമറയിൽ പതിയുന്ന ഗതാഗത ലംഘനങ്ങൾക്കാണ് പിഴ ഈടാക്കുന്നത് എന്നാൽ സീറോ ടോളറൻസ് ജംഗ്ഷനുകളിൽ നിയമ ലംഘകരെ വഴി തടഞ്ഞ് നേരിട്ട് പിഴ ഈടാക്കിയതിന് ശേഷം മാത്രമേ പറഞ്ഞയക്കുകയുള്ളൂ.

  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്

ഈ പദ്ധതി നടപ്പിലാക്കിയതോടെ ചട്ടലംഘകരുടെ എണ്ണം കാര്യമായി കുറഞ്ഞു എന്നു കണ്ടെത്തിയതോടെയാണ് പദ്ധതി 50 സിഗ്നലിലേക്കു കൂടി വ്യാപിപ്പിക്കുന്നത്.

വായിക്കുക : “നാണിക്കുക നഗരമേ” കുട്ടികൾക്കെതിരായുള്ള അതിക്രമത്തിൽ വർദ്ധന;ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 22 പോക്സോ കേസുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us