പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമ്മാതാവ് വീരേഷ് അറസ്റ്റിൽ.

ബെംഗളുരു: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമ്മാതാവ് വീരേഷ് വി അറസ്റ്റിൽ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സിനിമയിലെ റോളിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി.

എന്നാൽ പീഡന ശ്രമത്തിനിടെ പെൺകുട്ടി മുറിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ബന്ധുക്കളുടെയടുത്തേക്ക് പോകുന്നതിന് മുൻപ് പെൺകുട്ടി ഇയാളെ മുറിയിൽ പൂട്ടിയിട്ടതിനാലാണ് പ്രതി പൊലീസ് പിടിയിലായത്. അറസ്റ്റിനു മുമ്പ് പെൺകുട്ടിയുടെ ബന്ധുക്കൾ വീരേഷിനെ അത്യാവശ്യം നന്നായി മർദിച്ചു.

  ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം

മുറിയിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വീരേഷിനെ മർദ്ദിച്ചു. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവം മുഴുവൻ മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us