കുറച്ചു ദിവസങ്ങളായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഷാജന്‍ സ്കറിയ ബ്രിട്ടനില്‍ അറസ്റ്റില്‍ ആയി എന്നത്,ഒരു വിഭാഗം ഓണ്‍ലൈന്‍ പത്രങ്ങളും ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആക്ടിവിസ്ടുകളും ഈ വിഷയത്തെ വളരെ യധികം ആഘോഷിക്കുനതും കാണാം,എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം എന്താണ് എന്ന് നോക്കാം.
മലയാള മനോരമക്ക് മലയാളികള്‍ക്ക് എങ്ങിനെയാണോ അതുപോലെ യാണ് ഓണ്‍ലൈന്‍ ലോകത്ത് ജീവിക്കുന്നവര്‍ക്ക് “മറുനാടന്‍ മലയാളി” എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല,അപ്പോള്‍ മലയാള പത്ര മാധ്യമ രംഗത്ത്,കണ്ടത്തില്‍ മാമന്‍ മാപ്പിളയെ പോലെയോ സ്വദേശാഭിമാനി കൃഷ്ണ പ്പിള്ളയെയോ പോലെയാണ് ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഷാജന്‍ സ്കരിയക്ക് ഉള്ള സ്ഥാനം.മംഗളത്തിലും ദീപികയിലും തുടങ്ങി മനോരമയുടെ സ്പോര്‍ട്സ് ലേഖകന്‍ എന്നാ നിലയിലേക്ക് വളര്‍ന്നത് ആണ്,ഇദ്ദേഹത്തിന്റെ ഭൂതകാലം.സ്പോര്‍ട്സ് ലേഖകന്‍ ആയിരുന്ന കാലത്ത് ,ആദ്യ കാലങ്ങളില്‍ ഒളിമ്പ്യന്‍ ബോബി ആലോഷിയാസിന്റെ ഭര്‍ത്താവു എന്ന ലേബലില്‍ മാത്രം അറിയപ്പെട്ടിരുന്ന ഷാജന്‍ തന്റെ രണ്ടു ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ മലയാളി സമൂഹത്തില്‍ പ്രസിദ്ധനായി.കായിക താരമായ ഭാര്യയെ കേരള സര്‍ക്കാര്‍ ഔദ്യോഗിക ആവശ്യമായി ബ്രിട്ടനിലേക്ക് അയക്കുന്നിടത്താന് ഷാജ്ന്റെ ജീവിതത്തിലും മാറ്റം വരുന്നത്.
ഭാര്യയുമായി ലണ്ടനില്‍ എത്തിയ ഷാജന്‍ ചെറിയ ജോലികള്‍ ചെയ്തു കാശ് സമ്പാദിക്കുകയും മാത്രമല്ല തന്റെ ജേര്‍ണലിസം എന്നാ താല്പര്യം തുടരുകയും ചെയ്തു,അക്കാലയളവില്‍ ആണ് ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് മാത്രമായി മലയാളത്തില്‍ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണം എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉടലെടുക്കുന്നത്,അങ്ങനെയാണ് ബ്രിട്ടീഷ് മലയാളി പിറവിയെടുക്കുന്നത്.ബ്രിട്ടീഷ് മലയാളിയെ നാട്ടുകാര്‍ സ്വീകരിച്ചു എന്നു മനസ്സിലാക്കിയ ഷാജന്‍ കേരളത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ഏതാനും വര്ഷം മുന്‍പ് “മറുനാടന്‍ മലയാളി” എന്നാ പേരില്‍ ഒരു പുതിയ ഓണ്‍ലൈന്‍ പത്രം കൂടി പുറത്തിറക്കി.മറുനാടന്‍ മലയാളി,മലയാളത്തിലെ ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങളെ കുറിച്ച് അതുവരെ യുണ്ടായിരുന്ന എല്ലാ കാഴ്ചപ്പാടുകളെയും മാറ്റിയെഴുതി വിപ്ലവം രചിച്ചു.
അക്കാലങ്ങളില്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ എന്ന പേരില്‍ മലയാളത്തില്‍ പ്രധാനമായും അറിയപ്പെട്ടിരുന്നത് മനോരമ,മാതൃഭൂമി,ദീപിക തുടങ്ങിയ അച്ചടി പത്ര മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ മാത്രമായിരുന്നു.അവര്‍ പലപ്പോഴും ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൂടുമ്പോള്‍ ആയിരുന്നു വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നത്,അടുത്ത ദിവസം ഇറങ്ങേണ്ട അച്ചടി പത്രത്തിന് പ്രാധാന്യം കുറയുമോ എന്ന ഭയത്താല്‍ പലപ്പോഴും വാര്‍ത്തയുടെ കൂടുതല്‍ രേഖകള്‍ നല്‍കാന്‍ അവര്‍ ഭയപ്പെട്ടിരുന്നു,മറ്റൊന്ന് “വണ്‍ ഇന്ത്യ” ആയിരുന്നു.ഇതിനിടയിലേക്ക് ആണ് ഷാജന്‍ മറുനാടന്‍ മലയാളിയുമായി ഇറങ്ങി വരുന്നത്.
ധീരമായ നിലപാടുകള്‍ ആണ് മറുനാടന്റെ പ്രത്യേകതയായി എടുത്തു പറയേണ്ടത്,സത്യസന്ധമെന്നു തോന്നുന്നത് എല്ലാം മറുനാടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു,രാജാവ് നഗ്നനാണ് എന്ന് പറയാന്‍ മറുനാടന്‍ മടിച്ചില്ല,ഇവിടെ രാജാവ് പരസ്യ ദാതാക്കളാണ് എന്ന കാര്യം മറക്കെണ്ടാതില്ല.ഷാജന്റെ യും പത്രത്തിന്റെയും കേരള സമൂഹം ശ്രദ്ധിച്ച ചില ഇടപെടലുകള്‍ ഇവിടെ ചേര്‍ക്കാം.
- കേരളം നെടുകയും കുറുകെയും ഓടി രക്ത ബാങ്ക് സ്ഥാപിക്കാന്‍ ശ്രമിച്ച ഒരു ജ്വേല്ലരി ഉടമക്ക് എതിരെ ഉള്ള വെളിപ്പെടുത്തല്‍ തന്നെയാണ് അതില്‍ ഒന്ന്,മലപ്പുറം ജില്ലയില്‍ ഉള്ള അദ്ധെഹത്തിന്റെ ഒരു സ്ഥാപനത്തില്‍ ഒരു ഉപഭോക്താവിന് നേരിടേണ്ടി വന്ന ദുര്യോഗം കൃത്യമായി ഫോളോ അപ്പോടെ അവതരിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ഷാജന് കുറച്ചു ശത്രുക്കളെ എല്ലാം കിട്ടി.പകരമായി ജ്വല്ലറി ഉടമ കൂടുതല്‍ പരസ്യങ്ങള്‍ ദൃശ്യാ മാധ്യമങ്ങള്‍ക് നല്കുകുകയും അവരിലൂടെ വിഷയം പുറത്തു വരുന്നത് തടയുകയും ചെയ്തു.
- സ്റ്റീവ് ജോബ്സിന്റെ ആപ്പിളിനെ വെല്ലുന്ന “മാങ്ങാ ” ഫോണിന്റെ കള്ളത്തരം ജനങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ ശ്രമിച്ച ഷാജന്‍ വിജയിച്ചു എന്ന് മാത്രമല്ല,മാങ്ങാ മുതലാളിമാര്‍ സാമ്പത്തിക കുറ്റകൃത്യത്തെ തുടര്‍ന്ന് ജയിലിലായി തിരിച്ചു വന്നപ്പോള്‍ കേരളത്തിലെ ഒരു പ്രധാന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ പത്രത്തില്‍ ഒരു ഫുള്‍ പേജ് പരസ്യം നല്‍കി വീണ്ടും ജനങ്ങളെ പറ്റിക്കാന്‍ എത്തിയിടുണ്ട് എന്നാ സത്യം ജനങ്ങളെ അറിയിച്ചു.
- “ഇതിലും നല്ല പട്ടു സ്വപ്നങ്ങളില്‍ മാത്രം” എന്ന് ഉറപ്പിച്ചു പറഞ്ഞ ഒരു വലിയ വസ്ത്ര സ്ഥാപനത്തിന്റെ കയ്യില്‍ നിന്നും വാങ്ങിയ ഷര്‍ട്ടിന്റെ നിറം മങ്ങിയപ്പോള്‍,അതുമായി ആ യുവാവ് സ്ഥാപനം സന്ദര്‍ശിക്കുകയും പിന്നീട് വിഷയം കൂടുതല്‍ മാധ്യമ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്യാന്‍ മറുനാടന് കഴിഞ്ഞു.
- “തൊഴിലാളി സ്നേഹം” മാത്രം കൈമുതലായുള്ള ഒരു മലയാളിയായ പ്രമുഖ വ്യവസായിയെ കുറിച്ചുള്ള സത്യസന്ധമായ വാര്‍ത്തകള്‍ പലപ്പോഴും പല അഭ്യുദയ കംക്ഷികളുടെയും “കുരുപൊട്ടിച്ചു”
ഇങ്ങനെ നിരവധി വിഷയങ്ങള്‍ ,സാധാരണ ദൃശ്യ-അച്ചടിമാധ്യമങ്ങള്‍ കൈ വക്കാന്‍ ഭയപ്പെട്ടിരുന്ന വിഷയങ്ങളില്‍ ആയിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത മേഖലക്ക് ഒരു പുതിയ ദിശ ബോധം നല്കികൊണ്ട് മരുനടനും ഷാജനും ഉയര്‍ന്നു വന്നത്.ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രാധാന്യവും ബിസിനെസ്സും മനസ്സിലാക്കി ഇന്ന് ആയിരക്കണക്കിന് മാധ്യമങ്ങള്‍ മലയാളത്തില്‍ തന്നെയുണ്ട്,മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇത്രയും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഇല്ല എന്നത് ആണ് സത്യം. എന്നിരുന്നാലും അലക്സാ റാങ്കിങ്ങില്‍ ഏറ്റവും മുന്നില്‍ ഉള്ള മലയാള ഓണ്‍ലൈന്‍ എഡിഷന്‍ മാത്രമുള്ള പത്രം മറുനാടന്‍ ആണ്,(ഗ്ലോബല്‍ റാങ്ക് :1402,ഇന്ത്യന്‍ റാങ്ക് :1546),മുന്നില്‍ ഉള്ള മനോരമ (593,63)മാതൃഭൂമി(2464,339) എന്നിങ്ങനെ കയ്യില്‍ എണ്ണാ വുന്നവര്‍ മാത്രമാണ്.
ലണ്ടനില്‍ ഒരു കോടതിയില്‍ ഉള്ള കേസുമായി ബന്ധപ്പെട്ടു ഷാജന്‍ അവിടേക്ക് തിരിച്ചു എന്നുള്ളത് സത്യമാണ് എന്നാല്‍ അതിനു ശേഷം അദ്ദേഹം അറെസ്റ്റില്‍ ആയി എന്നാ വിധത്തില്‍ വരുന്ന വാര്‍ത്തകള്‍ ഇതുവരെ അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പാദിച്ച ശത്രുക്കളുടെ വാര്‍ത്ത പ്രചരണം മാത്രമാണ് എന്ന് മനസ്സിലാക്കേണ്ടി യിരിക്കുന്നു,വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം അദ്ദേഹം ഫെസ്ബുക്ക് ലൈവില്‍ വരികയും തുടര്‍ച്ചയായ എഫ് ബി പോസ്റ്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്.അദ്ധേഹത്തിന്റെ എഫ് ബി അക്കൗണ്ട് ന്റെ ലിങ്ക് താഴെ.
https://www.facebook.com/search/top/?q=shajan%20skariah
ധീരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇന്ന് ജീവിക്കുന്ന മനുഷ്യ രൂപമാണ് ഷാജന്‍,വേട്ടയാടി പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരയുടെ വലുപ്പം കെണിഒരുക്കുമ്പോള്‍ ഇരയുടെ വലുപ്പമെങ്കിലും മനസിലാക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.