ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കേരളത്തിൽ മില്‍മ പാലിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നതിന് വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി അറിയിച്ചു.

വർധിപ്പിക്കുന്ന നാല് രൂപയിൽ സിംഹഭാഗവും കർഷകർക്കാണ് ലഭ്യമാവുക. ഇതില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും. ബാക്കി തുക വിതരണക്കാർക്കും ക്ഷേമനിധി ബോർഡിലേക്കുമാണ് മാറ്റിവെക്കുന്നത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

നിലവിലുള്ള പാല്‍ കവറുകളുടെ പഴയ സ്റ്റോക്ക് തീരുന്നതുവരെ കവറുകളിൽ പഴയ വില തന്നെയാകും അച്ചടിച്ചിട്ടുണ്ടാവുകയെന്നും എന്നാൽ പുതിയ നിരക്കിലാകും വിപണനം നടക്കുകയെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പാലിന് പുറമെ മിൽമ തൈരിന്റെ വിലയും ഇന്ന് മുതൽ വർധിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts