ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;

 

ബെം​ഗളൂരു: ഐപിഎല്‍ കലാശപ്പോരില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസം മറികടന്നു. 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി വിജലക്ഷ്യം (161) മറികടന്നു. വിരാട് കോഹ് ലിയുടെ കരുത്തുന്ന ഇന്നിങ്‌സാണ് ബംഗളൂരുവിന് നിര്‍ണായകമായത്. 42 പന്തില്‍ 75 റണ്‍സെടുത്ത കോഹ് ലി തന്നെ ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങില്‍ വെങ്കടേഷ് അയ്യരും(16 പന്തില്‍ 32) കോഹ് ലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 62 റണ്‍സ് ടീം കടന്നു. അയ്യരെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഗുജറാത്തിന് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീടെത്തിയ പടിക്കല്‍(1), ക്രുണാല്‍ പാണ്ഡ്യ(1) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

13 പന്തില്‍ 15 റണ്‍സ് നേടി പട്ടീദാര്‍ കോഹ് ലിക്ക് പിന്തുണയേകിയെങ്കിലും റാഷിദ് ഖാന്റെ പന്തില്‍ പുറത്തായി. പീന്നീട് 17 പന്തില്‍ 24 റണ്‍സെടുത്ത ടിം ഡേവിഡ് സ്‌കോര്‍ വേഗം ചലിപ്പിച്ചു. പിന്നീടെത്തിയ ജിതേഷ് ശര്‍മ്മ(11)യും കോഹ് ലിയും ചേര്‍ന്നാണ് ബംഗളൂരുവിന് വിജയം ഒരുക്കിയത്.

നേരത്തെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 155 റണ്‍സ് സ്‌കോര്‍ ചെയ്തത്. 37 പന്തില്‍ 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം മോശമായിരുന്നു. പവര്‍പ്ലേയില്‍ 45 റണ്‍സെടുക്കുന്നതിനിടെ ഗുജറാത്തിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (എട്ടു പന്തില്‍ 10), സായ് സുദര്‍ശന്‍ (12 പന്തില്‍ 12), നിഷാന്ത് സിദ്ദു (18 പന്തില്‍ 20), ജോസ് ബട്‌ലര്‍ (23 പന്തില്‍ 19) എന്നിവര്‍ പുറത്തായതോടെ 12.1 ഓവറില്‍ 73 റണ്‍സ് എന്ന നിലയിലായി.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

വാഷിങ് ടണ്‍ സുന്ദര്‍ അര്‍ധ സെഞ്ച്വറിയോടെ പൊരുതി കളിച്ചെങ്കിലും 6 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ അര്‍ഷദ് ഖാന്‍ അല്ലാതെ മറ്റാര്‍ക്കും നല്ല ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. തെവാത്തിയ(7),ഹോള്‍ഡര്‍(7), റാഷിദ് ഖാന്‍(7), റബാഡ(3) എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts