നരേന്ദ്രമോദിയെപ്പോലെ കള്ളംപറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് സിദ്ധരാമയ്യ!!

ബെംഗളൂരു: നരേന്ദ്രമോദിയെപ്പോലെ കള്ളംപറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് സിദ്ധരാമയ്യ. രാജ്യത്തിനു വേണ്ടി ഒരു പണിയും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ബിജെപി വോട്ടു ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ‘അഞ്ചുവര്‍ഷത്തിനിടെ, ബിജെപി യാതൊരു കാര്യവും ചെയ്തില്ല. അതുകൊണ്ടാണ് അവര്‍ പ്രധാനമന്ത്രിയുടെ പേരില്‍ വോട്ടു ചോദിക്കുന്നത്. മോദിയും ജനങ്ങള്‍ക്കുവേണ്ടി യാതൊന്നും ചെയ്തില്ല. വെറുതെ അവരെ വഴിതെറ്റിക്കുക മാത്രം ചെയ്യുന്നു’ എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. പ്രധാനമന്ത്രികഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സംവാദനത്തിന് തയ്യാറുണ്ടോയെന്ന് സിദ്ധരാമയ്യ മോദിയെ വെല്ലുവിളിക്കുകയും ചെയ്തു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

2013 മുതല്‍ 2018 വരെ ഞാന്‍ കര്‍ണാടക മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. ആ സമയത്ത് അദ്ദേഹവും പ്രധാനമന്ത്രിയായിരുന്നു. തങ്ങൾ ചെയ്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സംവാദനത്തിന് ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു” സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts