കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഇപ്പോഴും വൈകി ഓടുന്നു;മന്ത്രി തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി യെശ്വന്ത്പുരയിലേക്ക്‌ തിരിച്ചെത്തിച്ച മലയാളികള്‍ക്കുള്ള ഉദ്യോഗസ്ഥരുടെ”മറുപണി”എന്ന ആരോപണം ശക്തം.

ബെംഗളൂരു: കണ്ണൂര്‍ എക്സ്പ്രസ്സ്‌ (16527/28) ബാനസവാടിയില്‍ നിന്ന് തിരിച്ചു യെശ്വന്ത പുരയില്‍  എത്തിയതിനു ശേഷവും വൈകി ഓട്ടം തുടര്‍ക്കഥ ആവുകയാണ്.ഇന്നലെ മൂന്നു മണിക്കൂര്‍ വൈകിയാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നഗരത്തിലെ ആദ്യ സ്റ്റേഷന്‍ ആയ കാര്‍മലാരത്തില്‍ എത്തിയത്.9 മണിക്ക് ബാനസവാടിയില്‍ എത്തിയ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുമ്പോള്‍ 10 മണി കഴിഞ്ഞിരുന്നു.

  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 

രാവിലെ എട്ടുമണി ആണ് ഈ തീവണ്ടിയുടെ സമയം എന്നാല്‍ എല്ലാ ദിവസവും വൈകിയാണ് യെശ്വന്ത് പുരയില്‍ എത്തുന്നത്‌,ഇതുകാരണം അന്നേ ദിവസം രാവിലെ ഓഫീസില്‍ പോകേണ്ടവര്‍ക്ക് അത് അസാദ്ധ്യമാകുന്നു.

ബയപ്പനഹള്ളി യാര്‍ഡിന്റെ ജോലികള്‍ നടക്കുന്നതിനാല്‍ എല്ലാ ട്രെയിനുകളും വൈകുന്നുണ്ട് എന്ന് റെയില്‍വേ അധികൃതര്‍ പറയുമ്പോഴും,മന്ത്രി തലത്തില്‍ മലയാളികള്‍ നടത്തിയ ചരിത്രപരമായ സമ്മര്‍ദത്തിന്റെ ഫലമായാണ്‌ ട്രെയിന്‍ യെശ്വന്ത പുരയിലേക്ക്‌ മാറ്റിയത് ,അത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് രസിച്ചിട്ടില്ല എന്നും അതിന് മറുപണി നല്‍കുകയാണ് അവര്‍ എന്നും ആരോപിക്കുന്നവര്‍ നിരവധി ആണ്.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
[masterslider id="10"]

Related posts