അഡ്മിഷന്‍ ഫോമില്‍ മതത്തിന്‍റെ കോളത്തില്‍ ‘മനുഷ്യത്വം’ ചേര്‍ത്ത് കോളേജ്!!

കൊല്‍ക്കത്ത: അഡ്മിഷന്‍ ഫോമില്‍ മതത്തിന്‍റെ കോളത്തില്‍ ‘മനുഷ്യത്വം’ ചേര്‍ത്ത് ബിതുന്‍ വുമന്‍സ് കോളേജ്. 1879ല്‍ പ്രവര്‍ത്തനമാരംഭിച്ച ബിതുന്‍ കോളേജ് കൊല്‍ക്കത്ത സര്‍വകലാശാലയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധിതമായി മതതിന്‍റെ കോളം പൂരിപ്പിക്കേണ്ടി വരുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഈ മാറ്റം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. നിര്‍ബന്ധപൂര്‍വ്വം മതം തിരഞ്ഞെടുക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു മാറ്റമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ മമതാ റെ പറഞ്ഞു. മതം പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മാനേജ്മെന്‍റിന്‍റെ തീരുമാനമെന്നും  മമതാ പറഞ്ഞു. മനുഷ്യ രാശിയുടെ ഏറ്റവും വലിയ മതമായി…

Read More

ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കണക്ക് തീർത്ത് കോൺഗ്രസ്;തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളും പിടിച്ചെടുത്ത് കോൺഗ്രസ്-ജെഡിഎസ് സഖ്യം.

ബെംഗളൂരു:സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ്. ഫലം പുറത്തു വന്നത് പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും ജെഡിഎസ് 173 സീറ്റുകളിലും ബിജെപി 366 വാര്‍ഡുകളിലുമാണ് വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായാണ് ബിജെപിക്കെതിരെ മത്സരിച്ചത്. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബിജെപി പിന്നിലാണ്. എട്ട് സിറ്റി മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനുകളിലെ 1361 വാര്‍ഡുകളിലേക്കും…

Read More

സിറ്റി റെയിൽവേ സ്റ്റേഷനിൽ സ്ഫോടകവസ്തു കണ്ടെത്തി;കൃത്യ സമയത്ത് കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി;കനത്ത സുരക്ഷയിൽ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകൾ;10 ടീമുകൾ രൂപികരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരു : ഇന്ന് രാവിലെ ക്രാന്ത്രി വീരസംഗൊള്ളി രായണ്ണ ബെംഗളൂ സിറ്റി റെയിൽവേ സ്റ്റേഷനിൽ പൊട്ടാത്ത ഗ്രെനേഡ് കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഗ്രെനേഡ് കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം നടത്താൻ കർണാടക പോലീസ് 10 ടീമുകൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. പോലീസ് ഓഫീസർ രവി ചന്നനാർ, മഹന്ത് റെഡി എന്നിവരുടെ നേതൃത്വത്തിൽ  ആണ് 5 ടീമുകൾ അന്വേഷണം നടത്തുന്നത്. റെയിൽ വേ പോലീസ് ഓഫീസർ ഭീമശങ്കർ ഗുലാഡെ യാണ് അടുത്ത 5 ടീമുകളെ നയിക്കുന്നത്. യാത്രക്കാർ ഗ്രെനേഡ്…

Read More

‘ബിജെപി’ വെബ്സൈറ്റ് ‘ബീഫ്’ വെബ്സൈറ്റാക്കി ഹാക്കർമാർ!!

ബിജെപിയുടെ ഡല്‍ഹി ഘടകം വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റം!! രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് ഹാക്കര്‍മാര്‍ പണി പറ്റിച്ചത്. ഹാക്ക് ചെയ്തത് “Shadow V1P3R” ആണെന്നും സൈറ്റില്‍ കുറിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം, ചരിത്രം, ഭരണഘടന തുടങ്ങിയ വിവരങ്ങളെല്ലാം സൈറ്റില്‍ നിന്നും നീക്കം ചെയ്ത ഹാക്കര്‍മാര്‍ പകരം ബീഫ് മെനു കൂട്ടിച്ചേര്‍ത്തു. നാവിഗേഷന്‍ ബാറിലുണ്ടായിരുന്നു ബിജെപി (BJP) എന്ന മൂന്നക്ഷരം നീക്കം ചെയ്ത് പകരം ബീഫ് (BEEF) എന്ന് ചേര്‍ക്കുകയായിരുന്നു. ‘ബിജെപി ചരിത്രം’ ബീഫ് ചരിത്രമെന്നും ‘ബിജെപിയെ കുറിച്ച്’ എന്നിടത്ത് ബീഫിനെ കുറിച്ചെന്നും തിരുത്തി.…

Read More

വകുപ്പ് വിഭജനം പൂർത്തിയായി;അമിത്ഷാക്ക് ആഭ്യന്തരം,രാജ്നാഥിന് പ്രതിരോധം,നിർമല സീതാരാമനാണ് പുതിയ ധനകാര്യ മന്ത്രി;വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രി.

ന്യൂഡൽഹി : രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത് പോലെ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. നിതിൻ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നൽകിയിരിക്കുന്നത്. മുന്‍ വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും. പിയൂഷ് ഗോയലിന് ഇക്കുറി റെയിൽവേക്ക് പുറമേ വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നൽകിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ…

Read More

ബൈജൂസ് ആപ്പിന്റെ ഒരു വർഷത്തെ വരുമാനം 1430 കോടി!!

ബെംഗളൂരു: 2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായി ബൈജൂസ് ആപ്പിന്റെ സ്റ്റാർട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നു. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടിയായി. മുൻവർഷം 490 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കാനായതും പണംകൊടുത്ത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻതോതിൽ വർധനയുണ്ടായതുമാണ് വരുമാനം വർധിപ്പിച്ചത്. അതിനാൽ നടപ്പ് സാമ്പത്തിക വർഷം വരുമാനം 3000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറയുന്നു. 2018 ജൂണിലെ കണക്കുപ്രകാരം പണംകൊടുത്ത്…

Read More

മന്ത്രിസഭ പുനഃസംഘടിപ്പിക്കണമോ വികസിപ്പിക്കണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിന് വിട്ട് കോൺഗ്രസ്!

ബെംഗളൂരു: മന്ത്രിസഭ പുനഃസംഘടിപ്പിക്കണമോ വികസിപ്പിക്കണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. വിമതർക്ക് മന്ത്രിസ്ഥാനംനൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, മന്ത്രിസഭയിൽ ഒഴിവുള്ള സ്ഥാനങ്ങൾ നികത്തിയാൽമതിയെന്നും പുനഃസംഘടന കൂടുതൽ പ്രതിസന്ധിക്കിടയാക്കുമെന്നും ഒരു വിഭാഗം വാദിച്ചു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിസഭാവികസനം മതിയെന്ന നിലപാടെടുത്തു. വിമതനീക്കം ഒഴിവാക്കാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് മന്ത്രിസഭാ പുനഃസംഘടന എന്ന നിർദേശം മുന്നോട്ടുവെച്ചത്. സംസ്ഥാനത്തെ പാർട്ടിഘടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽനടന്ന ചർച്ചയിൽ പുനഃസംഘടനാനീക്കത്തെ എതിർത്തും അനുകൂലിച്ചും നേതാക്കൾ രംഗത്തെത്തി. ഇതോടെ…

Read More

ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 311 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനാണ് കന്നിയങ്കത്തില്‍ ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. മറുപടിയില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാതെയാണ് കീഴടങ്ങിയത്. ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 39.5 ഓവറിൽ 207 റൺസിൽ അവസാനിച്ചു. അർധ സെഞ്ചുറികൾ നേടിയ ബെൻ സ്റ്റോക്സ്, ജേസൺ റോയി, ജോ റൂട്ട്, ക്യാപ്റ്റൻ ഇയാൻ…

Read More

സംസ്ഥാനത്ത് ജനത്തിന് ഇനി വൈദ്യുതിക്ക് അധികനിരക്ക് കൊടുക്കേണ്ടിവരും!

ബെംഗളൂരു: നഗരത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് മാസം 25 രൂപയുടെ വർധനവുണ്ടാകും. സംസ്ഥാനത്തെ അഞ്ച് വൈദ്യുത കമ്പനികൾക്കും യൂണിറ്റിന് 33 പൈസ വർധിപ്പിക്കാൻ കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അനുമതിനൽകി. യൂണിറ്റിന് 1.20 രൂപ (17.37 ശതമാനം) വർധിപ്പിക്കണമെന്നായിരുന്നു കമ്പനികൾ ആവശ്യപ്പെട്ടത്. എന്നാൽ, ഇത് സാധ്യമല്ലാത്തതിനാൽ 33 പൈസ (4.8 ശതമാനം) വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കമ്മിഷൻ ചെയർമാൻ ശംഭു ദയാൽ മീണ പറഞ്ഞു. വൈദ്യുതി ഉത്പാദനത്തിന്റെ മൊത്തത്തിലുള്ള ചെലവ് നികത്താൻ വൈദ്യുതിനിരക്ക് ഉയർത്താതെ നിവൃത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 3.5…

Read More

നടത്തിപ്പുകാരിയുടെ ദുർനടപ്പ് ചോദ്യം ചെയ്തതിന് മലയാളി വിദ്യാർത്ഥിനികളെ അർദ്ധരാത്രി ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു.

ബെംഗളൂരു : രാജാജി നഗറിലെ ഒരു വനിതാ ഹോസ്റ്റലിൽ നിന്ന് മലയാളി വിദ്യാർത്ഥിനികളെ അർദ്ധരാത്രിയോടെ ഇറക്കിവിട്ടു. വിദ്യാർത്ഥിനികളെ ഹോസ്റ്റൽ നടത്തിപ്പുകാരി കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. ഹോസ്റ്റൽ നടത്തിപ്പുകാരിയെ കാണാൻ എന്നും ഒരു യുവാവ് വരുന്ന കാര്യം പെൺകുട്ടികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു, ഇതുമായി ബന്ധപ്പെട്ട് അവരോട് ചോദിച്ചപ്പോൾ വിദ്യാർത്ഥിനികളുടെ ബാഗുകൾ എടുത്ത് പുറത്തേക്ക് എറിയുകയും വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. വിഷയം അറിഞ്ഞ സുവർണ കർണാടക കേരള സമാജം പ്രവർത്തകൾ പെൺകുട്ടികൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി നൽകി. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ നഗരത്തിൽ എത്തിയിട്ടുണ്ട്.

Read More
Click Here to Follow Us