സിറ്റി റെയിൽവേ സ്റ്റേഷനിൽ സ്ഫോടകവസ്തു കണ്ടെത്തി;കൃത്യ സമയത്ത് കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി;കനത്ത സുരക്ഷയിൽ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകൾ;10 ടീമുകൾ രൂപികരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരു : ഇന്ന് രാവിലെ ക്രാന്ത്രി വീരസംഗൊള്ളി രായണ്ണ ബെംഗളൂ സിറ്റി റെയിൽവേ സ്റ്റേഷനിൽ പൊട്ടാത്ത ഗ്രെനേഡ് കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.

ഗ്രെനേഡ് കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം നടത്താൻ കർണാടക പോലീസ് 10 ടീമുകൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.

പോലീസ് ഓഫീസർ രവി ചന്നനാർ, മഹന്ത് റെഡി എന്നിവരുടെ നേതൃത്വത്തിൽ  ആണ് 5 ടീമുകൾ അന്വേഷണം നടത്തുന്നത്. റെയിൽ വേ പോലീസ് ഓഫീസർ ഭീമശങ്കർ ഗുലാഡെ യാണ് അടുത്ത 5 ടീമുകളെ നയിക്കുന്നത്.

  ബെംഗളൂരുവിലെ യുവാക്കൾക്കിടയിൽ വായയിലെ ക്യാൻസർ വർദ്ധിക്കുന്നു: ആശങ്കയറിയിച്ച് ഡോക്ടർമാർ

യാത്രക്കാർ ഗ്രെനേഡ് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വസ്തു നിർവ്വീര്യമാക്കി.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ തെളിവ് ലഭിക്കാനുള്ള സാദ്ധ്യത പോലീസ് ആരായുന്നുണ്ട്.

ഗ്രെനേഡ് ഏത് വിഭാഗത്തിൽ  പെട്ടതാണ് എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്ന് മുൻ ഡിജിപി അലോക് മോഹൻ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ വര്‍ധന
[masterslider id="10"]

Related posts

Click Here to Follow Us