യൂണിവേഴ്സിറ്റി പരീക്ഷ: സിറ്റി പോസ്റ്റ്മാന് രണ്ടാം റാങ്ക്

ബെംഗളൂരു: മാർച്ച് 17 ന് യൂണിവേഴ്സിറ്റി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് (ബിഎ) നേടിയ ബെംഗളൂരുവിൽ നിന്നുള്ള പോസ്റ്റ്മാനായ സഞ്ജയ് കെപി വളരെയധികം സന്തോഷത്തിലാണ്.

സുങ്കടക്കാട്ടെ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന 25കാരനായ സഞ്ജയ് വിവി പുരം ഈവനിംഗ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് കൊമേഴ്‌സിലാണ് പഠിച്ചത്. രാവിലെ 8 മുതൽ 3 വരെ സഞ്ജയ്‌ പോസ്റ്റ്മാൻ എന്ന തൊഴിൽ കൃത്യമായി ചെയ്യുകയും, വൈകുന്നേരങ്ങളിൽ 5:30 മുതൽ 9:15 വരെ കൃത്യമായി ക്ലാസുകളിൽ പങ്കെടുക്കുകയുമാണ് ചെയ്തിരുന്നത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

കുക്കരഹള്ളി സ്വദേശിയായ സഞ്ജയ്‌, 2018-ൽ പി.യു പൂർത്തിയാക്കിയ ശേഷം, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ ബിഎ ബിരുദവും 91.7 ശതമാനം മാർക്കൊടെ നേടിയട്ടുണ്ട്. തന്നെ പഠനം തുടരാൻ പ്രേരിപ്പിച്ചതിനും പരീക്ഷാ വേളയിൽ അവധി നൽകിയതിനും സുങ്കടക്കാട്ടെ പോസ്റ്റ് ഓഫീസിലെ മുതിർന്ന സഹപ്രവർത്തകർക്ക് സഞ്ജയ് പ്രത്യേക നന്ദി അറിയിച്ചു. ഇനി ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകൾക്ക് മാത്രമല്ല, കെപിഎസ്‌സി പോലുള്ള മത്സര പരീക്ഷകളിലും പങ്കെടുക്കാനാണ് സഞ്ജയ് പദ്ധതിയിടുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts