നടിയ്ക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: 51 കാരിയായ നാടക നടിയ്ക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിന് തൊട്ടുപിന്നാലെ, കേസിൽ മൂന്ന് പേരെ നന്ദിനി ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തും മുതുകിലും 20 ശതമാനം പൊള്ളലേറ്റ യുവതി വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ ചികിത്സയിലാണെന്ന് പോലീസ് റിപ്പോർട്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രമേഷ് (41), സ്വാതി (36), യോഗേഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസിഡ് ആക്രമണത്തിൽ ഇരയായ നടി ആരോഗ്യപരമായ കാരണങ്ങളാൽ ബിഎംടിസി കണ്ടക്ടർ ജോലി ഉപേക്ഷിച്ച് അഭിനയജീവിതം നയിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

പ്രതികളായ രമേശും സ്വാതിയും ജോലി ചെയ്യുന്ന അതെ നാടക കമ്പനിയിലാണ് നടിയും ജോലി ചെയ്യാൻ തുടങ്ങിയത്. എന്നാൽ രമേശും സ്വാതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരയായ നടി ആരോപണം ഉന്നയിച്ചതാണ് പ്രതികളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞത്.

മുഖത്തെ പൊള്ളലേറ്റ പാടുകൾ വീണാൽ നടിയുടെ അഭിനയജീവിതം നശിക്കുമെന്ന പ്രതീക്ഷയിലാണ് അവർ ആസിഡ് ആക്രമണം നടത്താൻ ഓട്ടോഡ്രൈവർ ആയ യോഗേഷിനെ 10,000 രൂപ നൽകി കരാറെടുത്തത്. തുടർന്ന് യുവതിയുടെ പ്രവർത്തനങ്ങൾ അവർ നിരീക്ഷിച്ചുകൊണ്ടേയിരുന്നു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ശേഷം മാർച്ച് 18 ന് പുലർച്ചെ രമേശ് യോഗേഷിനെ നടിയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. യോഗേഷ് നടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടർനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts