യുക്രൈനിൽ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥിയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു.

ബെംഗളൂരു: മാർച്ച് ഒന്നിന് യൂക്രൈയിനിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) എത്തിച്ചേർന്നു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കൊപ്പം ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നവീനിനെ ആദരിച്ചു. ശേഷം പ്രതിസന്ധി ഘട്ടത്തിലാണ് രാജ്യത്തിന്റെ ശക്തി അറിയുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദി നവീന്റെ ഭൗതികശരീരം തിരികെ കൊണ്ടുവന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന്റെ ശക്തി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി നാട്ടിൽ വേണ്ട മറ്റ് എല്ലാ ക്രമീകരണങ്ങളും ഞങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts