തടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ മലയാളി വിദ്യാർത്ഥി ആദിത്തിന്റെ മൃതദേഹം കണ്ടെത്തി. ഗണിഗരെഹള്ളി തടാകത്തിൽ കഴിഞ്ഞ ദിവസമാണ് നീന്തുന്നതിനിടെ യുവാവിനെ കാണാതായത്. ചിക്കബാനവാരയിൽ താമസിക്കുന്ന തലയോലപ്പറമ്പ് കുമരക്കോട്ട് കാലായിൽ സുനിലിന്റെ മകനാണ് ആദിത്ത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് പീനിയ വൈദ്യുത ശ്മശാനത്ത് നടക്കും.

Read More

റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ അഴുകിയ മൃതദേഹം

ബെംഗളൂരു എസ്.എം.വി.ടി റെയിൽവെ സ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മൂന്ന് മാസത്തിനിടെ ബെംഗളൂരുവിലെ സ്റ്റേഷനിൽ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇതൊരു സീരിയൽ കില്ലിംഗ് ആണെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാവിലെ മുതൽ ടെർമിനലിൽ ദുർഗന്ധം വമിച്ചെങ്കിലും അതിൻറെ ഉറവിടം അറിയാത്തത് പ്രൊഡക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലിനോട് ചേർന്നുള്ള ഡ്രമ്മിലാണ് മൃതദേഹം കണ്ടെത്തിയത്. ആർപിഎഫ് ഉദ്യോഗസ്ഥർ അത് സീൽ ചെയ്തു രാത്രി 7.30 ഓടെ ബൈയപ്പന ഹള്ളി ഉടൻ…

Read More

കത്തികരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കത്തി കരിഞ്ഞ നിലയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. കെങ്കേരിക്ക് സമീപം വനമേഖലയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് മുനീശ്വരസ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നും വനം വകുപ്പ് ജീവനക്കാർ കണ്ടത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യശ്വന്ത്പൂര റെയില്‍വേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ക്ലീനിംഗ് ജീവനക്കാര്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു . 20 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത്…

Read More

തിരക്കേറിയ ട്രെയിനിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബൈയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. 30 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയതാണെന്നും തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ഷീറ്റുകളിലും പുതപ്പുകളിലും പൊതിഞ്ഞ് ബംഗാർപേട്ട്-സർ എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) ബെംഗളൂരു എക്‌സ്പ്രസ് (06527) സീറ്റിനടിയിലേക്ക് വെച്ചതുമാണെന്നാണ് പ്രാഥമിക പോലീസ് നിഗമനം. യുവതി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കെജിഎഫിലെ കോറോമാണ്ടൽ സ്റ്റേഷനിൽ നിന്നാണ് എസി ടെക്നീഷ്യനായ സന്തോഷ് കുമാർ കെ ബെംഗളൂരുവിലേക്ക് യാത്ര ചെയ്തത്. രാത്രി 8.40 ഓടെ…

Read More

കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

  വയനാട്: മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിലുള്ള പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. രാവിലെ വെള്ളത്തിൽ പൊങ്ങി കിടന്ന നിലയിൽ ചങ്ങാടകടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ കെട്ടിയ നിലയിലുള്ള കയർ ലഭിച്ചതായും മനന്തവാടി പൊലീസ് അറിയിച്ചു. നിലവിൽ ഇതൊരു അത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയതിനെ തുടർന്ന് തല വേർപെട്ടിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. തലയില്ലാത്തതിനാൽ തന്നെ ആളെ തിരിച്ചറിയാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ…

Read More

യുക്രൈനിൽ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥിയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു.

ബെംഗളൂരു: മാർച്ച് ഒന്നിന് യൂക്രൈയിനിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) എത്തിച്ചേർന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കൊപ്പം ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നവീനിനെ ആദരിച്ചു. ശേഷം പ്രതിസന്ധി ഘട്ടത്തിലാണ് രാജ്യത്തിന്റെ ശക്തി അറിയുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നവീന്റെ ഭൗതികശരീരം തിരികെ കൊണ്ടുവന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന്റെ ശക്തി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി…

Read More

കാമാക്ഷിപാളയ ഫുട്പാത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ കാമാക്ഷിപാല്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഫുട്പാത്തിൽ വെള്ളിയാഴ്ച രാവിലെ 42 കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൃഷഭവതി നഗർ നിവാസിയായ സതീഷിന്റെ മൃതദേഹമാണ് ഫുട്പാത്തിൽ കണ്ടെത്തിയത്. ഫുട്പാത്ത് കല്ല് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സതീഷിന്റെ തലയിൽ വലിയ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മദ്യലഹരിയിൽ വീണു മരിച്ചതാകാനും സാധ്യതയുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. മൈസൂരു ജില്ലയിലെ കിരംഗുരു സ്വദേശിയായ സതീഷ് ഒരു പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്ത വരുകയായിരുന്നു.

Read More

ദളിതർ മൃതദേഹം സർക്കാർ ഭൂമിയിൽ സംസ്‌കരിച്ചു; ഗ്രാമം സംഘർഷാവസ്ഥയിൽ.

ബെംഗളൂരു: തുമകുരു ജില്ലയിലെ ബൈരേനഹള്ളിയിൽ ദലിതർക്ക് പ്രത്യേകമായി ശ്മശാനഭൂമി വേണമെന്ന ദീർഘകാല ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ഇതിനാൽ സംസ്‌കരിക്കാൻ മറ്റൊരിടമില്ലെന്ന് ആരോപിച്ച് സർക്കാർ ഭൂമിയിൽ മൃതദേഹം സംസ്‌കരിച്ചത് സംഘർഷത്തിന് കാരണമായി. ബൈരേനഹള്ളിയിൽ അന്തരിച്ച ടി ഹനുമന്തരായപ്പയുടെ (57)  മൃതദേഹമാണ് സർക്കാർ ഭൂമിയിൽ അടക്കിയത്  ഇത് ദലിതരും ഉയർന്ന ജാതിക്കാരും തമ്മിലുള്ള സംഘർഷത്തിലേക്കാണ് നയിച്ചത്, കൂടാതെ ഉയർന്ന ജാതിക്കാർ സർക്കാർ ഭൂമിയിൽ അടക്കിയ മൃതദേഹം പുറത്തെടുക്കുമെന്നും ഛിന്നഭിന്നമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അത് തടയാൻ മരണപ്പെട്ട ഹനുമന്തരായപ്പയുടെ ശവക്കുഴിക്ക് അദ്ദേഹത്തിന്റെ കുടുംബം  മണിക്കൂറുകളോളം കാവലിരിക്കുകയും ചെയ്തു.…

Read More

തെലുങ്ക് ഗായിക ഹരിണി റാവുവിന്റെ പിതാവിനെ ബെംഗളൂരു റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : എംപി സുജന ചൗധരിയുടെ സുജന ഗ്രൂപ്പിന്റെ സിഎസ്ആർ വിഭാഗമായ സുജന ഫൗണ്ടേഷന്റെ തലവൻ കൂടിയായ തെലുങ്ക് ഗായിക ഹരിണി റാവുവിന്റെ പിതാവ് എകെ റാവുവിനെ ബെംഗളൂരുവിലെ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 22 തിങ്കളാഴ്ച യെലഹങ്കയ്ക്കും രാജനുകുണ്ടയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ബെംഗളൂരു റൂറൽ റെയിൽവേ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിലെ ശ്രീനഗർ കോളനിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എകെ റാവു, ബിസിനസ് യാത്രയ്ക്കായി നവംബർ 13 മുതൽ…

Read More
Click Here to Follow Us