തടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ മലയാളി വിദ്യാർത്ഥി ആദിത്തിന്റെ മൃതദേഹം കണ്ടെത്തി. ഗണിഗരെഹള്ളി തടാകത്തിൽ കഴിഞ്ഞ ദിവസമാണ് നീന്തുന്നതിനിടെ യുവാവിനെ കാണാതായത്. ചിക്കബാനവാരയിൽ താമസിക്കുന്ന തലയോലപ്പറമ്പ് കുമരക്കോട്ട് കാലായിൽ സുനിലിന്റെ മകനാണ് ആദിത്ത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് പീനിയ വൈദ്യുത ശ്മശാനത്ത് നടക്കും.

Read More

മലയാളി വിദ്യാർത്ഥിനി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ അയ്യപ്പന്‍- ബാലാമണി ദമ്പതികളുടെ മകള്‍ കെ.വി. അമൃതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവി കോളജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിനിയായ അമൃത സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്നു. ഇന്നലെ അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം ബാക്കി നില്‍ക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ്…

Read More

മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു:  ബൈക്കപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണ അന്ത്യം. കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു – ഷിംന ദമ്പതികളുടെ മകന്‍ ശ്രീരാഗ് (23) ആണ് ഇന്നലെ രാത്രി ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. എച്ച്. എസ്. ആർ ലേ ഔട്ടിലെ ടി എം ജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് ശ്രീരാഗ് ബെംഗളൂരുവിലെത്തിയത്. ശനിയാഴ്ച രാത്രി 8 മണിയോടെ മഡിവാള താവരെകെരെയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ യുവാവ്…

Read More