മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു:  ബൈക്കപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണ അന്ത്യം. കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു – ഷിംന ദമ്പതികളുടെ മകന്‍ ശ്രീരാഗ് (23) ആണ് ഇന്നലെ രാത്രി ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. എച്ച്. എസ്. ആർ ലേ ഔട്ടിലെ ടി എം ജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ്.

അഞ്ച് മാസങ്ങൾക്ക് മുൻപാണ് ശ്രീരാഗ് ബെംഗളൂരുവിലെത്തിയത്. ശനിയാഴ്ച രാത്രി 8 മണിയോടെ മഡിവാള താവരെകെരെയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ യുവാവ് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ പോയി ഇടിച്ചു നട്ടെല്ലിന് പരിക്കേറ്റു. തൊട്ട് പിന്നാലെ മറ്റൊരു ബൈക്കില്‍ വരികയായിരുന്ന സുഹൃത്തുക്കളായ അതുലും അഞ്ജുഷും ചേര്‍ന്ന് ശ്രീരാഗിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ച് പോസ്റ്റമോട്ടം നടന്നുകൊണ്ടിരിക്കയാണ് ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ രാത്രിതന്നെ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം അടക്കമുള്ള നിയമ നടപടികൾക്ക് സഹായം നൽകുന്നുണ്ട്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ശ്രീദേവി, ശ്രീഹണി എന്നിവരാണ് സഹോദരങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts