ജഗദീഷ് ഷെട്ടാർ ബിജെപി യിൽ നിന്നും രാജിവച്ചു 

ബെംഗളൂരു:ജഗദീഷ് ഷെട്ടാർ ബിജെപിയിൽ നിന്നും കർണാടക നിയമസഭയിൽ നിന്നും രാജിവെച്ചു, തീരുമാനം ദൗർഭാഗ്യകരമെന്നും ഷെട്ടാറിന്റെ രാജി ഹുബ്ബാലി-ധാർവാഡ് മേഖലയിലെ  പാർട്ടിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ ജഗദീഷ് ഷെട്ടാർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിന്നും  പേര് മാറ്റിനിർത്തുന്നതിൽ മനംനൊന്ത് കർണാടക നിയമസഭാംഗത്വത്തിൽ നിന്ന് ഞായറാഴ്ച രാജിവച്ചു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കാൻ പോകുകയാണ്, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കും. സ്വതന്ത്രമായി മത്സരിക്കണമോ അതോ പാർട്ടിയുമായി മത്സരിക്കണമോ എന്ന് പിന്നീട് ഞാൻ തീരുമാനിക്കും,” ജഗദീഷ് ഷെട്ടാർ ഹുബ്ബാലിയിൽ പറഞ്ഞു.

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ മോശം പെരുമാറ്റവും അപമാനവും എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ തീരുമാനം (ബിജെപിയിൽ നിന്ന് രാജിവെക്കുക) അന്തിമമാണ്. ചില സംസ്ഥാന നേതാക്കൾ കർണാടകയിലെ ബിജെപി സംവിധാനം തെറ്റായി കൈകാര്യം ചെയ്യുന്നു, ഷെട്ടാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts