ബെംഗളൂരു: തമിഴ്നാട് ബിജെപി അധ്യക്ഷനും കർണാടകയിലെ തെരഞ്ഞെടുപ്പ് കോ ഇൻ ചാർജുമായ അണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനവുമായി ജഗദീഷ് ഷെട്ടർ. തന്നെപ്പോലെ ആറും ഏഴും തവണ എംഎൽഎ മാരായിട്ടുള്ള ധാരാളം ആളുകൾ ബിജെപിയിൽ ഉണ്ടായിട്ടും ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കാത്ത വ്യക്തിയെയാണ് ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചതെന്ന് ഷെട്ടാർ വിമർശിച്ചു. കർണാടകയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിയെ ബിജെപി ഏൽപ്പിച്ചു. പാർട്ടിയുടെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റും മുൻ കർണാടക കേഡർ ഐപിഎസ് ഓഫീസറുമായ കെ അണ്ണാമലൈയെ കോ-ഇൻചാർജ് ആയാണ് ചുമതലപ്പെടുത്തിയത്. എന്തുകൊണ്ടാണ് ഒരു…
Read MoreTag: Jagadish shettar
അമിത് ഷാ ഷെട്ടാർക്ക് കേന്ദ്രത്തിൽ വലിയ പദവികൾ വാഗ്ദാനം ചെയ്തിരുന്നു ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: പാര്‍ട്ടി വിട്ട ജഗദീഷ് ഷെട്ടാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ നേതാവ് ജെ.പി നഡ്ഡയും വലിയ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടിയില്‍ വലിയ പ്രാധാന്യമുള്ള മുതിര്‍ന്ന നേതാവാണ് ജഗദീഷ് ഷെട്ടാര്‍. ഡല്‍ഹിയില്‍ നദ്ദയും അമിത് ഷായും ഷെട്ടാര്‍ക്ക് വലിയ പദവി വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എല്ലാം നല്ലതായി പര്യവസാനിക്കുമായിരുന്നു.’-ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreകോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഷെട്ടാർ
ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കളുമായി കൂടി കാഴ്ച നടത്തി ജഗദീഷ് ഷെട്ടര്‍. ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നീ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് ജഗദീഷ് ഷെട്ടര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്.
Read Moreഷെട്ടാറിന്റെ രാജിയിൽ വിശദീകരണവുമായി ബിജെപി
ബെംഗളൂരു:ബി.ജെ.പിയിൽ നിന്നും രാജിവെച്ച കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് നിരവധി പാർട്ടി ഓഫറുകൾ നൽകിയിരുന്നതായി ബി.ജെ.പി. ജഗദീഷ് ഷെട്ടാർ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തിയത്. പാർട്ടിയുടെ ഉന്നത നേതൃത്വവുമായി നിരന്തരം പാർട്ടി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി നിരവധി ഓഫറുകൾ നൽകിയിരുന്നു. ഷെട്ടാറിൻറെ ബന്ധുവിന് കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ഗവർണർ പദവിയോ പാർട്ടിയിൽ ഒരു വലിയ സ്ഥാനമോ തിരഞ്ഞെടുക്കാനുള്ള ഓപ്പണും അനുവദിച്ചിരുന്നെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.…
Read Moreജഗദീഷ് ഷെട്ടാർ ബിജെപി യിൽ നിന്നും രാജിവച്ചു
ബെംഗളൂരു:ജഗദീഷ് ഷെട്ടാർ ബിജെപിയിൽ നിന്നും കർണാടക നിയമസഭയിൽ നിന്നും രാജിവെച്ചു, തീരുമാനം ദൗർഭാഗ്യകരമെന്നും ഷെട്ടാറിന്റെ രാജി ഹുബ്ബാലി-ധാർവാഡ് മേഖലയിലെ പാർട്ടിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ ജഗദീഷ് ഷെട്ടാർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിന്നും പേര് മാറ്റിനിർത്തുന്നതിൽ മനംനൊന്ത് കർണാടക നിയമസഭാംഗത്വത്തിൽ നിന്ന് ഞായറാഴ്ച രാജിവച്ചു. ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കാൻ പോകുകയാണ്, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കും. സ്വതന്ത്രമായി മത്സരിക്കണമോ അതോ പാർട്ടിയുമായി മത്സരിക്കണമോ എന്ന് പിന്നീട് ഞാൻ തീരുമാനിക്കും,” ജഗദീഷ് ഷെട്ടാർ ഹുബ്ബാലിയിൽ…
Read More