ഹിന്ദു വികാരം വ്രണപ്പെടുത്തിയാല്‍ മിണ്ടാതെ നോക്കിയിരിക്കില്ല; ബസവരാജ് ബൊമ്മെ

ബെംഗളൂരു: ഗണേശോത്സവത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീത് നല്‍കി ബസവരാജ് ബൊമ്മെ. ഹിന്ദു വികാരം വ്രണപ്പെടുത്തിയാല്‍ മിണ്ടാതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് ബസവരാജ് ബൊമ്മെ  പറഞ്ഞു. ഞങ്ങളുടെ ഞരമ്പുകളിലൂടെ ഓടുന്നത് മഹത്തായ സനാതന ധര്‍മ്മമാണ് ബസവരാജ് ബൊമ്മൈ പറഞ്ഞു. . ഞങ്ങളുടെ സനാതനധര്‍മ്മത്തെ മലേറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ? ഞങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കില്ല -അദ്ദേഹം താക്കീത് ചെയ്തു. ഹാവേരി ജില്ലയില്‍ ബങ്കാപൂരില്‍ ഹിന്ദു ജാഗൃതി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഗണേശ ഉത്സവം തടയാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ…

Read More

കോൺഗ്രസ് സർക്കാരിനെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തെ കാലവർഷക്കെടുതികളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള രാഷ്ട്രീയത്തിലാണിപ്പോഴെന്നും ബൊമ്മെ കുറ്റപ്പെടുത്തി. പാർട്ടിക്കത്തെ ഏറ്റുമുട്ടലുകൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് അദ്ദേഹം ആരോപിച്ചു. ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകുന്ന അഴിമതിക്ക് മത്സരമാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതികളിലേക്ക് സർക്കാർ ഇതുവരെ ശ്രദ്ധതിരിച്ചിട്ടില്ല. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി യോഗം വിളിച്ചെന്നല്ലാതെ ഒരുനടപടിയുമുണ്ടായിട്ടില്ല.  

Read More

ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 

ബെംഗളൂരു : ഉടുപ്പിയിലെ പാരാമെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ സഹപാഠികള്‍ പകര്‍ത്തിയ കേസില്‍ വിവാദ പരാമര്‍ശവുമായി ആഭ്യന്തരമന്ത്രി ജി പരമേശ്വര. ഇത്തരം ചെറിയൊരു വിഷയത്തെ ബിജെപി രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന. സംഭവത്തില്‍ പെണ്‍കുട്ടിയും ആരോപണം നേരിടുന്ന മൂന്ന് വിദ്യാര്‍ഥിനികളും വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ പെട്ടവരാണെന്നും മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിവാദ പ്രസ്‌താവന. ഇതൊരു ചെറിയ സംഭവമാണ്. സുഹൃത്തുക്കള്‍ക്കിടയിലാണ് ഇത് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഊതിവീര്‍പ്പിച്ച്‌ രാഷ്ട്രീയ നിറം നല്‍കണോ എന്നായിരുന്നു…

Read More

ബസവരാജ് ബൊമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ

ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ. ജെ.ഡി.എസ്. ബി.ജെ.പിയുമായി സഹകരിക്കുകയാണെങ്കിൽ എച്ച്.ഡി. കുമാരസ്വാമി പ്രതിപക്ഷനേതാവാകുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള മന്ത്രിയുടെ ക്ഷണം. അടുത്തുതന്നെ പ്രതിപക്ഷനേതാവാകുന്ന കുമാരസ്വാമിയെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു. പാർട്ടിയിൽ നിന്നാൽ ജഗദീഷ് ഷെട്ടാറിന്റെ വിധി ബൊമ്മെയ്ക്കുണ്ടാകും. ബി.ജെ.പി. തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ്. ബസവരാജ് ബൊമ്മെയുടെ പിതാവ് കൈക്കൊണ്ട മതേതര ആശയം പിന്തുടരാൻ അദ്ദേഹം തയ്യാറാണെങ്കിൽ ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പ്രതിപക്ഷനേതൃപദവിക്കായി ശക്തമായി രംഗത്തുള്ള നേതാവാണ്…

Read More

പുതിയ സർക്കാരിന്റെ ആയുസ് ഒരു വർഷം മാത്രം പ്രവചനവുമായി ബിജെപി 

ബെംഗളൂരു:സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ. ഈ സർക്കാരിന് ആയുസ് ഇല്ലെന്നും സര്‍ക്കാര്‍ വീഴുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങളും ഇപ്പോള്‍ നടപ്പാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു. ജനങ്ങള്‍ ഒരുപാട് കാര്യങ്ങല്‍ പ്രതീക്ഷിച്ചിരുന്നു. അതൊന്നും സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തില്‍ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. പല സ്ത്രീകളും ഇതിനോടകം സൗജന്യമായി ബസ്സില്‍ യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പ്രഖ്യാപനം ജനങ്ങളെ നിരാശരാക്കിയെന്നും ബൊമ്മൈ പറഞ്ഞു. സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര അധികാരത്തില്‍ എത്തിയാല്‍…

Read More

രാജി സമർപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജി സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിക്കുകയായിരുന്നു. കർണാടകത്തിലെ ജനവിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. 

Read More

തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു:നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ പരാജയം അംഗീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തിരഞ്ഞെടുപ്പിലെ പരാജയം ബി ജെ പി വിശദമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. വിശദമായ ഒരു വിശകലനം ഇതിനെക്കുറിച്ച് നടത്തും. കൂടാതെ വിവിധ തലങ്ങളിലുള്ള വിടവുകളും പോരായ്മകളും നികത്തി പാർട്ടിയെ പുനർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേർത്തു.

Read More

ഖാർഗെയ്ക്കും കുടുംബത്തിനുമെതിരായ വധഭീഷണി അന്വേഷിക്കും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു:എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്ന് പറയുന്ന ഓഡിയോ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പുറത്തുവന്ന ഓഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. വിഷയം ഗൗരവത്തിലെടുക്കുകയും കേസെടുത്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഓഡിയോയുടെ അധികാരികത സംബന്ധിച്ച് ഞങ്ങൾ അന്വേഷിക്കും. ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് വേണ്ടെന്ന് ബിഎൽ സന്തോഷ് പറഞ്ഞെന്ന തരത്തിലുള്ള വാർത്ത വ്യാജമാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട്, ബെംഗളൂരുവിലെ തൻറെ വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

Read More

രാഹുലും പ്രിയങ്കയും ഇവിടേക്ക് എത്തുന്നതിൽ സന്തോഷം ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രചാരണത്തിനായി വന്നാല്‍ ബിജെപി വളരെ സന്തുഷ്ടരായിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്തിനാണ് കര്‍ണാടകയിലേക്ക് വരുന്നത് എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നതിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, വികസനം ആഗ്രഹിക്കുന്നവര്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും, അല്ലാത്തവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

Read More

ബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ മുഖ്യമന്ത്രിയാകും ; അമിത് ഷാ 

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ കർണാടക മുഖ്യമന്ത്രിയാകും.ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകി ബിജെപി . ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും.ലിംഗായത്ത് വോട്ട് ചോരാതിരിക്കാനുള്ള നീക്കവുമായി അമിത് ഷാ. ബൊമ്മെ , യെദ്യൂരപ്പ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി.ലിംഗായത്ത് വിഭാഗത്തെ കൂടെ നിർത്താനുള്ള വഴികൾ ചർച്ചയായി.ലക്ഷ്മൺ സാവദി , ജഗദീഷ് ഷെട്ടർ തുടങ്ങിയവരുടെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.ലിംഗായത്ത് വോട്ടുകൾ ചോരരുതെന്ന് കർശനനിർദേശവും നൽകിയിട്ടുണ്ട്.

Read More
Click Here to Follow Us