ഖാർഗെയ്ക്കും കുടുംബത്തിനുമെതിരായ വധഭീഷണി അന്വേഷിക്കും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു:എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്ന് പറയുന്ന ഓഡിയോ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പുറത്തുവന്ന ഓഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. വിഷയം ഗൗരവത്തിലെടുക്കുകയും കേസെടുത്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു.

ഓഡിയോയുടെ അധികാരികത സംബന്ധിച്ച് ഞങ്ങൾ അന്വേഷിക്കും. ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് വേണ്ടെന്ന് ബിഎൽ സന്തോഷ് പറഞ്ഞെന്ന തരത്തിലുള്ള വാർത്ത വ്യാജമാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട്, ബെംഗളൂരുവിലെ തൻറെ വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts