കോൺഗ്രസിനെ തകർക്കാമെന്നത് വ്യാമോഹം ; എം.പി രമ്യ ഹരിദാസ്

ബെംഗളൂരു:അധികാരവും ജുഡീഷ്യറിയും ഉപയോഗിച്ച്‌ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.

ബിജെപിയുടെ കമ്മീഷന്‍ സര്‍ക്കാറിനെതിരെയുള്ള ജനവികാരം ശക്തമാണെന്നും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ആശയങ്ങള്‍ ഉള്‍കൊള്ളുന്നവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും രമ്യ പറഞ്ഞു.

മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഇത്തവണ കോണ്‍ഗ്രസിന്റെ കൂടെയാണ്.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

അഴിമതിയും വര്‍ഗീയതയും കൊണ്ട് പൊറുതിമുട്ടിയ ജനം നിലവിലെ സര്‍ക്കാരിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിലെ കുടുംബയോഗങ്ങളിലെ സജീവമായ ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ വ്യക്തമായ മേല്‍ക്കൈയാണ് കാണിക്കുന്നത്. വിജയം നൂറുശതമാനം ഉറപ്പാണ്, രമ്യ ഹരിദാസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts