ബസവരാജ് ബൊമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ

ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ. ജെ.ഡി.എസ്. ബി.ജെ.പിയുമായി സഹകരിക്കുകയാണെങ്കിൽ എച്ച്.ഡി. കുമാരസ്വാമി പ്രതിപക്ഷനേതാവാകുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള മന്ത്രിയുടെ ക്ഷണം. അടുത്തുതന്നെ പ്രതിപക്ഷനേതാവാകുന്ന കുമാരസ്വാമിയെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു. പാർട്ടിയിൽ നിന്നാൽ ജഗദീഷ് ഷെട്ടാറിന്റെ വിധി ബൊമ്മെയ്ക്കുണ്ടാകും. ബി.ജെ.പി. തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ്. ബസവരാജ് ബൊമ്മെയുടെ പിതാവ് കൈക്കൊണ്ട മതേതര ആശയം പിന്തുടരാൻ അദ്ദേഹം തയ്യാറാണെങ്കിൽ ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പ്രതിപക്ഷനേതൃപദവിക്കായി ശക്തമായി രംഗത്തുള്ള നേതാവാണ്…

Read More

കർണാടകയിൽ ബിജെപി സർക്കാർ വീണ്ടും വരും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ഭരണം നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു. വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം ഈ വര്‍ഷം മുഴുവനും ഉണ്ടാകും. വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് വെങ്കടേശ്വര സ്വാമി. ഈ വര്‍ഷം അനവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക സാക്ഷിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മുൻ കോൺഗ്രസ്‌ സർക്കാരിനെ കുറ്റപ്പെടുത്തി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: മുന്‍ കോൺഗ്രസ്‌ സർക്കാരിനെ രൂക്ഷ മായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണവും അഭൂതപൂര്‍വമായ മഴയുമാണ് ബെംഗളൂരുവിലെ പ്രളയത്തിന് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി. മഴയില്‍ തകര്‍ന്ന നഗരത്തെ വീണ്ടെടുക്കുക എന്നത് തന്റെ സര്‍ക്കാര്‍ വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഗതാഗതം താറുമാറായി. കര്‍ണാടകയില്‍ പ്രത്യേകിച്ച്‌ ബെംഗളൂരുവില്‍ അഭൂതപൂര്‍വമായ മഴയാണ് പെയ്തത്. കഴിഞ്ഞ 90 വര്‍ഷമായി ഇത്തരമൊരു മഴ ബെംഗളൂരുവില്‍…

Read More

സിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ടയേറ്, പ്രതികരണവുമായി മുഖ്യമന്ത്രി 

ബെംഗളൂരു: ക്രമസമാധാന രംഗത്തെ വെല്ലുവിളിക്കാതെ ജനം ഉത്തരവാദിത്തപരമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പൊതുസമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷിയെന്ന നിലയ്ക്ക് കോൺഗ്രസിന് ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. കുടക് കുശാൽനഗറിൽ സിദ്ധരാമയ്യയുടെ കാർ തടഞ്ഞ് ബിജെപി യുവമോർച്ച പ്രവർത്തകർ മുട്ടയേറ് നടത്തിയ സംഭവത്തിലാണ് ഇരുവരുടെയും പ്രതികരണം. എത്ര രാഷ്ട്രീയ ഭിന്നതകളുണ്ടായാലും ക്രമസമാധാന നില കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സിദ്ധരാമയ്യ പറഞ്ഞു. മുട്ടയേറ് സംഭവത്തിനെതിരെ 26ന് മടിക്കേരി ചലോ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസ്‌ തീരുമാനം. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് സിദ്ധരാമയ്യയുടെ സംരക്ഷണം…

Read More
Click Here to Follow Us