‘പലതവണ അബോർഷൻ ചെയ്തു’ അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി 

bhavana

തനിക്ക് കേള്‍ക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടി ഭാവന.

താൻ പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.

റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ.

ഞാൻ മരിച്ച്‌ പോയെന്ന് വരെ കേട്ടിട്ടുണ്ട്.

പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്.

അമേരിക്കയില്‍ പോയി അബോർഷൻ ചെയ്തു.

കൊച്ചിയില്‍ പോയി ചെയ്തു.

അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു.

അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാല്‍ അബോർഷൻ ആണേല്‍ ചെയ്തെന്ന് കരുതിക്കോ എന്ന് പറയും.

ഒരു സമയത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി.

കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയി. അങ്ങനെ ഞെട്ടി ഞെട്ടി ഇപ്പോള്‍ ഞെട്ടാറില്ലെന്നും ഭാവന പറയുന്നു.

ലാല്‍ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

നടി അടുത്തതായി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്.

സൗബിൻ ഷാഹില്‍, ബാലു വർഗീസ്, ചന്തു സലിംകുമാർ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 3ന് തിയറ്ററുകളില്‍ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts