കോൺഗ്രസ് പാർട്ടിയുടെ ശക്തിപ്രകടനമായി മൈസൂരുവിലെ ജനാന്തോളന റാലി

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാട് ആരോപണമുയർത്തി സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ട് എൻ.ഡി.എ. നടത്തുന്ന മൈസൂരു ചലോ പദയാത്രയ്ക്കെതിരേ കോൺഗ്രസ് മൈസൂരുവിൽ സംഘടിപ്പിച്ച ജനാന്തോളന റാലി പാർട്ടിയുടെ ശക്തിപ്രകടനമായി.

സിദ്ധരാമയ്യയുടെ തട്ടകത്തിൽ നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. എൻ.ഡി.എ. പദയാത്ര ശനിയാഴ്ച മൈസൂരുവിൽ സമാപിക്കാനിരിക്കേയാണ് കോൺഗ്രസിന്റെ റാലി അരങ്ങേറിയത്.

സിദ്ധരാമയ്യയെ ശക്തിയായി പിന്തുണച്ച് സമ്മേളനത്തിൽ പ്രവർത്തകരെ ആവേശംകൊള്ളിച്ച് പ്രസംഗിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരേ കടുത്ത ആരോപണവുമുയർത്തി.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

2007-ൽ കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബല്ലാരിയിലെ സിന്ദൂരിൽ നടന്ന അനധികൃതഖനനവുമായി ബന്ധപ്പെട്ട ആരോപണം അദ്ദേഹം ഓർമ്മിപ്പിച്ചു.

കുമാരസ്വാമിയുടെ പേരിൽ കേസെടുക്കാൻ ലോകായുക്ത പോലീസ് ഗവർണറുടെ അനുമതി തേടിയിരുന്നതായും പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മന്ത്രിമാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ എന്നിവരും സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
[masterslider id="10"]

Related posts