കാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!

ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു.

ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ നഗർ, രാമമൂർത്തി നഗർ, ബാനസവാടി, കെ.ആർ.പുരം, ഹൂഡി, മഹാദേവപുര, മധ്യ ബെംഗളൂരുവിൻ്റെ ചില ഭാഗങ്ങളിലും വേനൽ മഴ ലഭിച്ചു.

ഈ മാസം 6 ന് നഗരത്തിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts