യുവതിയെ ഭീഷണിപ്പെടുത്തി കവർച്ച, ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ 

ബെംഗളൂരു: ഡേറ്റിംഗിനായി ആളെ തേടിയിറങ്ങിയ യുവതിയെ കെണിയിൽ കുടുക്കി നഗ്നവീഡിയോ പകർത്തി കൊള്ളയടിച്ച ദമ്പതിമാരടക്കം നാലുപേർ അറസ്റ്റിൽ.

ബെംഗളൂരു സ്വദേശികളായ ആർ. മംഗള, ഭർത്താവ് രവികുമാർ, ഇവരുടെ സുഹൃത്തുക്കളായ ശിവകുമാർ, ശ്രീനിവാസ് എന്നിവരാണ് പിടിയിൽ ആയത് . മംഗളയും ഭർത്താവുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും മറ്റു രണ്ടുപേർ ഇവരുടെ സഹായികളാണെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ 32-കാരിയെയാണ് പ്രതികൾ കൊള്ളയടിച്ചത്. യുവതിയിൽനിന്ന് സ്വർണാഭരണങ്ങളും പണവും രണ്ട് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് ഇവർ കവർന്നത്. ജൂലായ് 20-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹമോചിതയായ 32-കാരിയും മുഖ്യപ്രതിയായ മംഗളവും രണ്ടുമാസം മുമ്പാണ് പരിചയപ്പെടുന്നത്. ഒരു സുഹൃത്ത് വഴിയാണ് യുവതി മംഗളയെ പരിചയപ്പെട്ടത്.

ഇടയ്ക്കിടെ ചില പുരുഷന്മാർക്കൊപ്പം പുറത്തുപോകുന്നതും ഡേറ്റിംഗ് നടത്തുന്നതും യുവതിയുടെ പതിവായിരുന്നു. രണ്ടുമാസം മുമ്പ് പരിചയപ്പെട്ട മംഗളയോടും ഇവർ തന്റെ ഡേറ്റിംഗിനെക്കുറിച്ച് വെളിപ്പെടുത്തി. ഒരാളെ തരപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ടു. നല്ല കുടുംബപശ്ചാത്തലമുള്ള ഒരാളെ ഡേറ്റിങ്ങിനായി സംഘടിപ്പിച്ച് നൽകാമെന്ന് മംഗള ഉറപ്പുനൽകുകയും ചെയ്തു.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

ഇതിനിടെ, മംഗള യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഈ സമയത്താണ് യുവതിയുടെ ആഡംബര ജീവിതരീതിയും മറ്റും ഇവർ ശ്രദ്ധിച്ചത്. യുവതിയുടെ കൈവശം ധാരാളം പണവും സ്വർണവും ഉണ്ടാകുമെന്ന് ഇവർ കരുതി. തുടർന്നാണ് ഭർത്താവ് രവികുമാറുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്തത്.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ജൂലായ് 20-ാം തീയതി രാത്രി മംഗള യുവതിയെ ഫോണിൽ വിളിച്ചു. ഡേറ്റിങ്ങിനായി ഒരു യുവാവിനെ കിട്ടിയ മഹാലക്ഷ്മി ലേഔട്ടിന് സമീപത്തെ സ്വിമ്മിങ് പൂളിന് സമീപം കാത്തുനിൽക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതി സ്വിമ്മിംഗ് പൂളിന് സമീപം എത്തുകയും ഒരു യുവാവ് ഇവിടേക്ക് കാറിൽ വരികയും ചെയ്തു. കേസിലെ മൂന്നാംപ്രതിയായ ശിവകുമാറാണ് കാറുമായി എത്തിയത്. തുടർന്ന് യുവതി യുവാവിനൊപ്പം കാറിൽ കയറിപ്പോയി. എന്നാൽ അൽപദൂരം പിന്നിട്ടതോടെ യുവാവ് കാർ നിർത്തുകയും മറ്റുപ്രതികളായ രവികുമാറും ശ്രീനിവാസും കാറിൽ കയറുകയും ചെയ്തു. യുവതി ഇതിനെ എതിർത്തെങ്കിലും പ്രതികൾ ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് തവരക്കരെ മെയിൻ റോഡിന് സമീപത്തെ വിജനമായ സ്ഥലത്തേക്ക് കാറോടിച്ച്‌ പോയി. ഇവിടെവെച്ചാണ് യുവതിയെ വിവസ്ത്രയാക്കി കൊള്ളയടിച്ചത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

കാറിനുള്ളിൽവെച്ച് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും അഴിച്ചുമാറ്റുകയും ചെയ്ത പ്രതികൾ ഇതെല്ലാം മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് ഈ നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. പോലീസിൽ പരാതിപ്പെട്ടാൽ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാലയും കമ്മലുമെല്ലാം പ്രതികൾ കവർന്നു. തുടർന്ന് എ.ടി.എം. കാർഡ് ഉപയോഗിച്ച് 40,000 രൂപയും നെറ്റ് ബാങ്കിംഗ് വഴി 84,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇതിനുശേഷമാണ് യുവതിയെ വഴിയിലിറക്കി വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts