എംഡിഎംഎ യുമായി മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ച​ര​ക്ക​ണ്ടി ക​ല്ലാ​യി സ്വ​ദേ​ശി​യെ മ​ട്ട​ന്നൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് പോലീ​സ് പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ബ​സി​ല്‍ കണ്ണൂർ മ​ട്ട​ന്നൂ​ര്‍ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ എത്തിയ ജാ​ബി​റി (35)ല്‍ ​നി​ന്നാ​ണ് 104.03 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്.

ക​ണ്ണൂ​ര്‍ സി​റ്റി പോലീ​സ് ക​മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ർ​കോ​ട്ടി​ക് സെ​ല്‍ എ.​സി.​പി ജ​യ​ന്‍ ഡൊ​മി​നി​ക്കി​ന്റെ കീ​ഴി​ലു​ള്ള ജി​ല്ല ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പോ​ലീ​സു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജാ​ബി​റി​നെ പി​ടി​കൂ​ടി​യ​ത്. മു​മ്പ് 26.74 ഗ്രാം ​എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ച​തി​ന് ഇ​യാ​ള്‍ക്കെ​തി​രെ ഇ​രി​ട്ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ചുവ​രുക​യാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us