ലോഡ് ഷെഡ്ഡിങ്ങ് ഇല്ല; മറ്റു വഴി തേടാൻ സർക്കാർ നിർദേശം 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല.

വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികള്‍ തേടാന്‍ സര്‍ക്കാര്‍ കെഎസ്‌ഇബിയോട് ആവശ്യപ്പെട്ടു.

വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്‌ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയത്.

നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്‌ഇബി ആവര്‍ത്തിച്ചു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം.

വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.

കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വൈദ്യുതി മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും.

മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നു ചര്‍ച്ച ചെയ്യാനായി കെഎസ്‌ഇബിയുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയില്‍ അന്തിമ തീരുമാനമുണ്ടാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts