സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവർക്കൊപ്പം ബിജെപി നിൽക്കില്ലെന്ന് അമിത് ഷാ

ബെംഗളൂരു: സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി നില്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഹസനില്‍ ബിജെപിജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

വൊക്കലിഗ സ്വാധീന കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് കഴിയുന്നത് വരെ പ്രജ്ജ്വുലിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് കാത്തിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

ഞങ്ങള്‍ ജെഡിഎസുമായി സഖ്യത്തിലാണ്.

ഇപ്പോള്‍ പ്രജ്ജ്വല്‍ രേവണ്ണയുടെ സി ഡി വന്നിരിക്കുകയാണ്.

കോണ്‍ഗ്രസ് ചിന്തിക്കുന്നത് ബിജെപിയെ കുടുക്കാമെന്നാണ്.

പക്ഷെ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി നില്‍ക്കില്ലെന്ന് വ്യക്തമാക്കുന്നു’ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസാണെന്നും നടപടിയെടുക്കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

വൊക്കലിഗ സ്വാധീനകേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിങ്ങള്‍ നടപടിക്ക് മുന്‍കൈ എടുത്തില്ല.

നിങ്ങള്‍ രാഷ്ട്രീയം കളിച്ചു, പ്രജ്ജ്വലിനെ രക്ഷപെടാന്‍ അനുവദിച്ചു.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

നിങ്ങള്‍ കാരണമാണ് ഹീനമായ കുറ്റവാളികള്‍ രാജ്യം വിട്ട് പോകുന്നത്.

നിങ്ങള്‍ക്ക് ആ സത്യം തുറന്ന് പറയാന്‍ ധൈര്യം വേണമെന്നും അമിത് ഷാ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
[masterslider id="10"]

Related posts