രോഗി മരിച്ചു; ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ച് ബന്ധുക്കൾ

ബെംഗളൂരു : റായ്ച്ചൂരുവിൽ സ്വകാര്യ ആശുത്രിയിൽ രോഗി മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. വി.ജി. പോളിക്ലിനിക് ആൻഡ് നഴ്‌സിങ് ഹോമിലാണ് സംഭവം.

നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ദ്രൂൻ ക്വില്ല സ്വദേശിയായ ഹമീദാണ് മരിച്ചത്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ ഡോക്ടർമാർ ആവശ്യമായ ചികിത്സ നൽകിയിരുന്നു. ഇതിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന്‌ ഹമീദ് മരിച്ചു.

ഇതിനുപിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ റായ്ച്ചൂരു വെസ്റ്റ് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts