വിവാദ പരാമർശം; പ്രധാനമന്ത്രിക്കെതിരെ നഗരത്തിലെ പ്രത്യേക കോടതിയിൽ പരാതി 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രത്യേക കോടതിയില്‍ പരാതി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി നൽകിയത്.

സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നല്‍കിയത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് എതിരെയാണ് പരാതി.

ജനപ്രതിനിധികള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കുന്ന കോടതി വാദം കേട്ടു.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

അതേസമയം പരാതിയുമായി മുന്നോട്ട് പോവണോയെന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തില്ല.

കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത് മുസ്ലിങ്ങള്‍ക്കാണെന്ന് മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.

കൂടുതല്‍ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വത്ത് നല്‍കും.

അവരുടെ പ്രകടന പത്രികയില്‍ അങ്ങനെയാണ് പറയുന്നത്.

നിങ്ങളുടെ സ്വത്ത് കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ എന്നും മോദി ചോദിക്കുകയുണ്ടായി.

എന്നാല്‍ തന്‍റെ പരാമര്‍ശം മുസ്‍ലിങ്ങളെ ഉദ്ദേശിച്ചല്ലെന്ന് പിന്നീട് മോദി വിശദീകരിച്ചു.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ഹിന്ദു – മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്നാണ് പ്രധാനമന്ത്രി വിശദീകരണം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു
[masterslider id="10"]

Related posts