ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ബെംഗളൂരുവിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏഴ് പതിറ്റാണ്ടിലേറെ പാരമ്പര്യവുമുള്ള മൗണ്ട് കാർമൽ കോളജിന് ഡീംഡ് ടു ബി സർവകലാശാലാ പദവി ലഭിച്ചു. സർവകലാശാല പദവി കൈവരിച്ചതിനെത്തുടർന്നുള്ള പുതിയ ലോഗോ മൗണ്ട് കാർമൽ എജ്യുക്കേഷനൽ സൊസൈറ്റി പ്രസിഡന്റ് സിസ്റ്റർ ജോസ് ലിനെറ്റ് പ്രകാശനം ചെയ്തു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ആദ്യകാലത്ത് കേരളത്തിൽ പ്രവർത്തനം ആരംഭിച്ച മൗണ്ട് കാർമൽ കോളേജ് പിന്നീട് 1948-ലാണ് ബെംഗളൂരുവിലേക്ക് മാറ്റി സ്ഥാപിച്ചത്. മികവുറ്റ പ്രവർത്തനങ്ങളെത്തുടർന്ന് 2005-ൽ കോളജിന് സ്വയംഭരണ പദവി (ഓട്ടോണമസ്) ലഭിച്ചിരുന്നു.

ഡീംഡ് സർവകലാശാല പദവി ലഭിച്ചതോടെ ക്യാമ്പസിലെ അക്കാദമിക്, ഗവേഷണ സൗകര്യങ്ങൾ വിപുലമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ദേവനഹള്ളിയിൽ 200 ഏക്കർ സ്ഥലം പുതുതായി ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ജോർജ് ലേഖ അറിയിച്ചു. പുതിയ പദവിയിലൂടെ കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts