സിവിൽ സർവീസ് പരിശീലനം; സംസ്ഥാന സർക്കാർ എസ്.സി.-എസ്.ടി. വിദ്യാർഥികൾക്ക് ഡൽഹിയിൽ മികച്ച ലൈബ്രറി ഉൾപ്പെടെയുള്ള ഹോസ്റ്റൽ സ്ഥാപിക്കും

siddaramayya

ബെംഗളൂരു : സിവിൽ സർവീസ് പരീക്ഷകൾക്ക് പഠിക്കുന്ന എസ്.സി.-എസ്.ടി. വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് ഡൽഹിയിൽ ഹോസ്റ്റൽ സ്ഥാപിക്കാൻ പദ്ധതിയിട്ട് കർണാടക സർക്കാർ.

ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് സിവിൽ സർവീസ് മേഖലയിലേക്ക് കടക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഡൽഹിയിൽ ഇതിന് സ്ഥലം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

മികച്ച ലൈബ്രറി ഉൾപ്പെടെയുള്ള ഹോസ്റ്റലാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. ഇവർക്ക് നൽകുന്ന സാമ്പത്തിക സഹായം മാസം 10,000 രൂപയിൽനിന്ന് 15,000 രൂപയാക്കി വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എസ്.സി.-എസ്.ടി. ഉപപദ്ധതികളുടെ തുക ഉപയോഗിച്ചായിരിക്കും ഇത്.

സിവിൽ സർവീസ് പരീക്ഷകൾക്കുള്ള പരിശീലനത്തിന് പലരും ഡൽഹിയാണ് തിരഞ്ഞെടുക്കാറ്. വിദഗ്ധ പരിശീലനത്തിനുള്ള അവസരങ്ങൾ കൂടതലുണ്ടെന്നതാണ് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts