ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹന അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആണ് അപകടം. കൊണാജെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകന്‍ സുമിത്ത് (22) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സ്‌കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.…
Read MoreDay: 7 July 2024
ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: ഫോണ്‍ ചാർജിംഗിന് ഇടുമ്പോള്‍ വൈദ്യുത ഷോക്കേറ്റ 24-കാരനായ വിദ്യാർത്ഥി മരിച്ചു. ബെംഗളൂരുവിലെ മഞ്ജുനാഥ് നഗറിലാണ് സംഭവം. ബിദാറില്‍ നിന്നുള്ള ശ്രീനിവാസാണ് മരിച്ചത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. പെയിംഗ് ഗസ്റ്റായി താമസിക്കുന്ന ശ്രീനിവാസ് ഫോണ്‍ ചാർജിംഗിന് പ്ലഗ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വൈദ്യുത ഷോക്കേല്‍ക്കുന്നത്. ഈ സമയം ശ്രീനിവാസിന്റെ കൈ നനഞ്ഞിരുന്നുവെന്നാണ് സൂചന. ഈ സമയം ശ്രീനിവാസിന്റെ സുഹൃത്തുക്കള്‍ മുറിയിലുണ്ടായിരുന്നു. ഉടനെ ഇവർ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബസവേശ്വര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാർജർ കേബിളിന്റെയോ ഇലക്‌ട്രിക് സോക്കറ്റിന്റെയോ തകരാറാകും അപകടത്തിന് കാരണമെന്നാണ്…
Read Moreപി ജയചന്ദ്രൻ ഗുരുതരാവസ്ഥയിൽ…വ്യാജ വാർത്തയ്ക്കെതിരെ കുടുംബം
ഗായകന്‍ പി.ജയചന്ദ്രന്‍ മരിച്ചെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമടക്കമുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് കുടുംബം. വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കുടുംബം അറിയിച്ചു. പ്രായാധിക്യത്തിന്റെ ചില പ്രശ്‌നങ്ങള്‍ അലട്ടുന്നതല്ലാതെ അദ്ദേഹത്തിന് ഗുരുതരമായ ഒരു പ്രശ്‌നവും ഇല്ല. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ഒരുമാസം മുന്‍പെടുത്ത ചിത്രമാണെന്നും കുടുംബം വ്യക്തമാക്കി. ഗായകന്‍ പി.ജയചന്ദ്രന്‍ അന്തരിച്ചു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം തുടങ്ങിയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വീട്ടിലാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വാര്‍ത്തകള്‍ ചമച്ച് വിടുന്നതാണെന്നും കുടുംബം രൂക്ഷമായി പ്രതികരിച്ചു. അദ്ദേഹത്തിന്…
Read Moreകാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി പിടിയിൽ
ബെംഗളൂരു: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുശാലിൻ്റെ മകൾ പൂജ(24)യെ ജൂൺ 30ന് വീട്ടിൽ നിന്ന് പോയതിന് ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഗുംബെ പോലീസ് സ്റ്റേഷനിലെ പിഎസ്ഐ രംഗനാഥ് അന്തരഗട്ടിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയെ പരിചയപ്പെട്ട മണി എന്ന് പേരുള്ള ആൾ…
Read Moreസിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
ഹരാരെ : രണ്ടാം ടി20യില്‍ സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോര്‍ രവി ബിഷ്‌ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റണ്‍സ് സ്‌കോര്‍ ചെയ്തത്. 47…
Read Moreഷെട്ടാർ ഒഴിഞ്ഞ സീറ്റിൽ ബസനഗൗഡ ബദർലി കോൺഗ്രസ് എംഎൽസി
ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറി ബസനഗൗഡ ബദർലിയെ എംഎൽസി യായി എതിരില്ലാതെ തെരഞ്ഞെടുത്തു. നിയമനിർമാണ കൗൺസിലിലെ കോൺഗ്രസ് അംഗത്വം രാജിവച്ച് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബെളഗാവിയിൽ നിന്നുള്ള ബിജെപി എംപി യായതിനെ തുടർന്നുള്ള ഒഴിവിൽ ആണിത്. 12 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറ്റാരും പത്രിക നൽകാത്ത സാഹചര്യത്തിലാണ് ബസനഗൗഡയെ തെരഞ്ഞെടുത്തതായി നിയമസഭാ സെക്രട്ടറി എംകെ വിജയലക്ഷ്മി പ്രഖ്യാപിച്ചത്.
Read Moreകേരള വിപണി പിടിക്കാൻ പുതിയ ഉത്പന്നവുമായി കർണാടക
ബെംഗളൂരു: വില കുറഞ്ഞ പാലുമായി മില്‍മയോട് യുദ്ധത്തിനുവന്ന് പരാജയപ്പെട്ട കർണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി” കാലിത്തീറ്റയുമായി പോരാട്ടത്തിന് ഒരുങ്ങുന്നു. സഹകരണമേഖലയെ ലക്ഷ്യമിട്ട് എത്തുന്ന എതിരാളിയെ നേരിടാൻ മില്‍മ തയ്യാറെടുപ്പു തുടങ്ങി. കഴിഞ്ഞവർഷം മില്‍മയുടെ പ്രതിഷേധത്തെ തുടർന്ന് പാലിന് വിലകൂട്ടേണ്ടി വന്ന നന്ദിനി സമ്മർദ്ദം താങ്ങാനാവാതെ കേരള വിപണിയില്‍ നിന്ന് പിൻവാങ്ങിയിരുന്നു. 25 ശതമാനത്തിലധികം ചോളം ചേരുന്ന ‘നന്ദിനി ഗോള്‍ഡ്’ ബ്രാൻഡ് കാലിത്തീറ്റ പത്ത് ദിവസത്തിനകം കേരളത്തിലെമ്പാടും എത്തിക്കും. മില്‍മയുടെയും ഇതേ ഗുണനിലവാരത്തില്‍ പുറത്തിറങ്ങുന്ന മറ്റ് കമ്പനികളുടെയും കാലിത്തീറ്റകളുമായി വിലയില്‍ വ്യത്യാസമില്ല. 50 കിലോ ചാക്കിന്…
Read Moreഎല്‍.കെ.ജി വിദ്യാർഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
ബെംഗളൂരു: മൂന്നുവയസ്സുകാരിയായ എല്‍.കെ.ജി വിദ്യാർഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കെ.ജി ഹള്ളി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടർന്ന് ഡോക്ടറുടെ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ അന്വേഷണത്തിനുശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂ എന്ന് പോലീസ് അറിയിച്ചു.
Read Moreവ്യാജ ബോംബ് ഭീഷണി; യുവതി കസ്റ്റഡിയിൽ
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെല്‍പ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി കസ്റ്റഡിയില്‍. തന്റെ കാമുകൻ മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നത് തടയാനായിരുന്നു യുവതി ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. ജൂണ്‍ 26നാണ് സംഭവം. പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന കാമുകൻ മിർ റാസ മെഹ്ദി തൻ്റെ ലഗേജില്‍ ബോംബ് കരുതിയിരുന്നതായി ഇന്ദ്ര രാജ്വർ എന്ന യുവതി എയർപോർട്ട് അധികൃതരെ അറിയിച്ചു. മെഹ്ദിയെ വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.…
Read Moreദർശൻ കേസ് ഒതുക്കാൻ 40 ലക്ഷം നൽകി; ബിജെപി നേതാവിന് നോട്ടീസ്
ബെംഗളൂരു: കൊലക്കേസ് ഒതുക്കാൻ നടൻ ദർശൻ ചെലവിട്ട 40 ലക്ഷം രൂപ അദ്ദേഹത്തിന് നൽകിയെന്ന് കരുതുന്ന ബിബിഎംപി മുൻ ഡെപ്യൂട്ടി മേയർ സിഎസ് രാംമോഹൻ രാജുവിന് പോലീസ് വീണ്ടും നോട്ടീസ് അയച്ചു. രാംമോഹൻ ചോദ്യം ചെയ്യാൻ ഹാജരാകാത്തതിനെ തുടർന്നാണിത്. ആരാധകനെ കൊലപെടുത്തിയ സംഭവം പുറത്തറിയാതിരിക്കാൻ ദർശൻ വിവിധയാളുകൾക്ക് കൈമാറിയ 40 ലക്ഷം രൂപ രാംമോഹനാണ് നൽകിയതെന്ന് പോലീസിന് മൊഴി ലഭിച്ചിരിന്നു. ഇതിന് പുറമെ 37.4 ലക്ഷം രൂപ ദർശന്റെ വീട്ടിൽ നിന്നും 3 ലക്ഷം രൂപ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു.…
Read More