നാട്ടിലേക്കുള്ള യാത്രക്കിടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം. പയ്യന്നൂർ സ്വദേശിയായ 24 കാരൻ മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ് (24) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുന്നിൽപ്പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെ.എം.സി.സി.യുടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Read More

ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസ് മറികടക്കുന്നതിനിടെ അപകടം. ബൈക്ക് യാത്രികൻ മരിച്ചു. കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബിഎംടിസി ബസിനെ മറികടക്കുന്നതിനിടെ നിലത്ത് ഇടിച്ച് പിൻചക്രം പൊട്ടി തേജസ് (22) അപകടത്തിൽപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 12-25 ഓടെ ഉത്തരഹള്ളി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തേജസ്. മൈസൂരു റോഡ് ഉത്തരഹള്ളി റൂട്ടിൽ ആൽഫൈൻ അപ്പാർട്ട്‌മെന്റിന് സമീപമാണ് അപകടം. കെങ്കേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായി അറിയിച്ചു.

Read More

എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച  ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…

Read More

വീടിനു മുന്നിൽ നിർത്തിയിട്ട ഇലക്ട്രിക്ക് സ്കൂട്ടറിന് തീ പിടിച്ചു

ബെംഗളൂരു: ഇ-സ്‌കൂട്ടറുകളോടാണ് ഇപ്പോൾ ആളുകൾ കൂടുതൽ ചായ്‌വ് കാണിക്കുന്നത്. അതുപോലെ ചിലയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ മൂലം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ചാമരാജനഗർ മുബാറക് മൊഹല്ലയിൽ രാത്രി വൈകി വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. മുബാറക് മൊഹല്ല സ്വദേശിയായ അസദുള്ളയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടർന്നതോടെ നാട്ടുകാർ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ചാമരാജനഗർ താലൂക്കിലെ അറകലവാടി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്കൂട്ടറിന് തീപിടിച്ച് പരിഭ്രാന്തി പരത്തിയിരുന്നു. മുബാറക് മൊഹല്ലയിൽ നടന്ന…

Read More

ബൈക്കപകടത്തിൽ വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം 

ബെംഗളൂരു: മംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലടിച്ച് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ബെൽത്തങ്ങാടി ഉജേയിലാണ് അപകടം. കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് അപകടത്തിൽ മരിച്ചത്. ഉജേയിലെ സ്വകാര്യ കോളേജിൽ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന ദീക്ഷിത് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. സമീപത്തെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സിൽക്ക് ബോർഡിന് സമീപം ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപാലത്തിൽ ബൈക്ക് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർക്കോട് തെരുവത്ത് ഷംസ് വീട്ടിൽ മജാസ് ആണ് മരിച്ചത്. 34 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം. മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും മജാസ് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ബൊമ്മനഹള്ളിയിൽ ആയിരുന്നു താമസം. ഭാര്യ മുംതാസ്.

Read More

ഓണം അവധിയ്ക്ക് നാട്ടിലേക്ക് പോയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

ചെന്നൈ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബുധനൂര്‍, പെരിങ്ങിലിപ്പുറം കാട്ടിളയില്‍ വീട്ടില്‍ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരിച്ചത്. ത്രിച്ചിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഓണം പ്രമാണിച്ച്‌ നാട്ടിലേക്ക് ഇരു ചക്രവാഹനത്തില്‍ പോകവേ പിന്നില്‍ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരി: അൻജലി. സംസ്കാരം ബുധനാഴ്ച്ച, രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.

Read More

പോലീസ് പിടിച്ചപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് കാമുകൻ 

കൊൽക്കൊത്ത: ബൈക്ക് യാത്രികനായ യുവാവ് കാമുകിയെ നടുറോഡിൽ ഉപേക്ഷിച്ച് പോവുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ട്രാഫിക് പോലീസ് പിടിക്കുമെന്നായപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് രക്ഷപ്പെടുകയാണ് യുവാവ്. അഭിഷേക് ആനന്ദ് എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ”നമ്മുടെ ജീവിതത്തിൽ പലരും വരും. ഒരു പഠനം ഒരിക്കലും ബ്രേക്കപ്പാകാൻ വൈകരുത്. പിഴ അടയ്ക്കാൻ കഴിയാത്തതിനാൽ ഈ യുവാവ് കാമുകിയെ ബൈക്കിൽ നിന്നും തള്ളിയിട്ടിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. റെഡ് സിഗ്നൽ യുവാവ് ബൈക്ക് നിർത്തുന്നത് വീഡിയോയിൽ കാണാം. രണ്ടു പേരും…

Read More

ബൈക്കഭ്യാസം നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു

ബെംഗളൂരു : റോഡിൽ ബൈക്ക് യാത്ര നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ജാവേദാണ് അറസ്റ്റിലായത്. തിരക്കേറിയ റോഡുകളിൽ ബൈക്കിൽ അഭ്യാസം നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു.

Read More

ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പ് ചോദിച്ചുള്ള ഒരു പേപ്പറും 10 രൂപയും ; വൈറലായി യുവാവിന്റെ കുറിപ്പ് 

കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് കൊണ്ടുള്ള കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കുറിപ്പിനൊപ്പം നാണയത്തുട്ടുകളും ഉണ്ട്. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്. കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലാണ് ഈ രസകരമായ അനുഭവം പാക്കുവെച്ചത്. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച…

Read More
Click Here to Follow Us