നിയമവിരുദ്ധം; ബൈക്ക് ടാക്സി നിരോധിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ബൈക്ക് ടാക്‌സികളും നിരോധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ബൈക്കുകള്‍ ടാക്‌സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിന്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കിയിരുന്നു. കൂടാതെ, ബൈക്ക് ടാക്‌സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെത്തി. ഇലക്‌ട്രിക് ബൈക്ക് ടാക്‌സി നയം-‘കര്‍ണാടക ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീം 2021’-ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. ദൂരപ്രദേശങ്ങളെ നഗരപ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക, പുതിയ തൊഴില്‍…

Read More

ഉബർ യാത്രയ്ക്ക് 100 രൂപ അധികം ഈടാക്കി; പരാതി നൽകാൻ വിളിച്ചപ്പോൾ നഷ്ടമായത് ലക്ഷങ്ങൾ  

CYBER ONLINE CRIME

ന്യൂഡൽഹി: ഉബർ യാത്രയ്ക്ക് 100 രൂപ അധികമായി ഈടാക്കിയതിനെ തുടർന്ന് പരാതി നൽകാനായി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചയാൾക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് ലക്ഷങ്ങൾ. പ്രദീപ് ചൗധരി എന്നയാൾക്കാണ് പണം നഷ്‌ടമായത്. ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ താമസിക്കുന്ന പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഉബർ ക്യാബ് ബുക്ക് ചെയ്തു. യാത്രയുടെ ചെലവായി ഉബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു. എന്നാൽ യാത്രയ്ക്ക് ശേഷം 318 രൂപ തിരികെ ഈടാക്കിയതിനെ തുടർന്ന് അധികമായി ഈടാക്കിയ പണം ലഭിക്കുന്നതിന് കസ്റ്റമർ കെയറിൽ പരാതി നൽകാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ…

Read More

യാത്രക്കാരെ മർദ്ദിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഭോഗനഹള്ളി സ്വദേശിയായ ഡ്രൈവർ ബസവരാജു ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുന്നതിനായി വെബ് ടാക്സി ബുക്ക്‌ ചെയ്ത അമ്മയും മകനും ഏറെ നേരം കാത്ത് നിന്നിട്ടും കാർ എത്തിയില്ല. മറ്റൊരു കാർ ബുക്ക്‌ ചെയ്തപ്പോൾ ആദ്യം ബുക്ക്‌ ചെയ്ത ബസവരാജു വന്നു. അമ്മയും മകനും ഈ കാറിൽ കയറാതായതോടെ ഡ്രൈവർ ഇരുവരെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ആയിരുന്നു.

Read More

യാത്രക്കാരെ മർദ്ദിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഭോഗനഹള്ളി സ്വദേശിയായ ഡ്രൈവർ ബസവരാജു ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുമ്പോൾ വെബ് ടാക്സി ബുക്ക് ചെയ്ത അമ്മയും മകനും ഏറെ നേരം കാത്ത് നിന്നിട്ടും കാർ എത്തിയില്ല. മറ്റൊരു കാർ ബുക്ക് ചെയ്തപ്പോൾ ആദ്യം ബുക്ക് ചെയ്ത ബസവരാജു വന്നു. അമ്മയും മകനും ഈ കാറിൽ കയറാത്തതോടെ ഡ്രൈവർ ഇരുവരെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.

Read More

കള്ള ടാക്സികൾ കൂടുന്നു, പരാതിയുമായി ഡ്രൈവർമാർ 

ബെംഗളൂരു: കള്ള ടാക്സികള്‍ സമാന്തര സര്‍വീസ് നടത്തുന്നുവെന്ന പരാതിയുമായി ഡ്രൈവര്‍മാര്‍. ഹൊസംഗടി ടൗണിലെ ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പരാതിയുമായി രംഗത്തുവന്നത്. ലോണ്‍ പോലും അടക്കാന്‍ കഴിയാതെ തങ്ങളില്‍ പലരും കടക്കെണിയിലായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 14000 രൂപ കര്‍ണാടക സംസ്ഥാനത്തേക്ക് ഓടുന്നതിനുള്ള പെര്‍മിറ്റും 25,000 രൂപ വാര്‍ഷിക ഇന്‍ഷുറന്‍സും 3500 രൂപ ജിപിഎസിനുള്ള ചാര്‍ജായും നല്‍കിയാണ് തങ്ങള്‍ ടാക്സി ഓടിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടയില്‍ ഒന്നോ രണ്ടോ തവണ ഓട്ടം കിട്ടിയാലായി എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കള്ളടാക്‌സികളാണ് തങ്ങളുടെ തൊഴിലിന് ഭീഷണിയായി മാറിയിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.…

Read More

യാത്ര സുരക്ഷയോടെ ആക്കാൻ ഇനി ജിപിഎസും പാനിക് ബട്ടണും 

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടാക്സികളിൽ ഇനി ജി പി എസും പാനിക് ബട്ടണും . യാത്രയിൽ നിരവധി പ്രശ്നങ്ങൾ പലരും നേരിടുന്നതിനാൽ 2018 ൽ ആണ് സർക്കാർ ആദ്യമായി ജി പി എസും പോലീസ് സഹായം ലഭിക്കുന്നതിനായുള്ള പാനിക് ബട്ടൺ എന്നിവ ടാക്സികളിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയത്. 2018 ഡിസംബറിൽ ഇത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയെങ്കിലും ടാക്സി ഡ്രൈവർമാരുടെ എതിർപ്പിനെ തുടർന്ന് നീണ്ടു പോകുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത് സംബന്ധിച്ച മാർഗ നിർദേശം പുറത്തിറക്കാനായി പ്രത്യേക സമിതിയ്ക്ക് സർക്കാർ…

Read More

ഒലയ്ക്കും ഊബറിനും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് 

ന്യൂഡല്‍ഹി: നിരവധി പരാതികൾ വന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലയ്ക്കും ഊബറിനും ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് അയച്ചു. ഒലയ്‌ക്കെതിരെ 2482 പരാതികളും ഊബറിനെതിരെ 770 പരാതികളുമാണ് ലഭിച്ചത്. പരാതികള്‍ പരിശോധിക്കുന്ന ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ യോഗം വിളിച്ചിരുന്നു. ഉപഭോക്തൃ പ്രശ്‌ന പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ആപ്പുകളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന സാഹചര്യം ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കുന്നില്ല, ഉപഭോക്താവ് ആവശ്യപ്പെട്ടാലും എ.സി ഇടാന്‍ തയ്യാറാവുന്നില്ല, ഓണ്‍ലൈനായി പണം സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങി…

Read More

കേരളത്തിലേക്കുള്ള യാത്രകൾ കുറഞ്ഞതായി കാർ റെന്റൽ ജീവനക്കാർ.

ബെംഗളൂരു: വാരാന്ത്യങ്ങളിൽ ഐ.ടി. ജീവനക്കാരും വിദ്യാർഥികളുമുൾപ്പെടെയുള്ളവർ വാഹനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിലേക്ക് പോകുന്നത് പതിവായിരുനെന്നും എന്നാൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കായുള്ള നിലവിലെ ആർ.ടി.പി.സി.ആർ. നിബന്ധനകളും യാത്രകൾ ചെയ്യാൻ ഉള്ള യാത്രക്കാരെ കുറയ്ക്കുന്നതായി കാർ റെന്റൽ ജീവനക്കാർ ചൂണ്ടികാണിക്കുന്നു. എന്നാൽ ഇപ്പോൾ യാത്രക്കാർ നേരിടുന്ന മറ്റൊരു വിഷയം കേരളത്തിൽനിന്ന് തിരിച്ചുവരുമ്പോൾ അതിർത്തിയിൽ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് കാണിച്ചാലും വ്യാജ സർട്ടിഫിക്കറ്റാണെന്ന് പറഞ്ഞ് പണം വാങ്ങുന്ന രീതിയാണ്. ഇതെല്ലം കൊണ്ട് വാഹനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായും അത് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നതെന്നും കാർ റെന്റൽ…

Read More

അമിത നിരക്ക് ഈടാക്കൽ; വെബ് ടാക്സി ഡ്രൈവർമാരും പിന്നിലല്ല

ബെം​ഗളുരു; യാത്രക്കാരെ വെബ് ടാക്സി ഡ്രൈവർമാരും ചൂഷണം ചെയ്യുന്നതായി പരാതി രൂക്ഷം. ടാക്സിയുടെ വലിപ്പം അനുസരിച്ച് 2-3 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാനാകുക. എന്നാൽ ബുക്ക് ചെയ്ത് കഴിഞ്ഞ് വാഹനം മുന്നിലെത്തുമ്പോൾ മാത്രമാണ് ഈ നിബന്ധനകൾ യാത്രക്കാർ തിരിച്ചറിയുന്നത്. ഒരാളെക്കൂടി ഉൾപ്പെടുത്താൻ 100-150 എന്ന തരത്തിൽ വീണ്ടും ഡ്രൈവർമാർ അമിത നിരക്ക് ആവശ്യപ്പെടും. പണം നേരിട്ട് നൽകാനും ഡ്രൈവർമാർ നിരന്തരം യാത്രക്കാരെ നിർബന്ധിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇന്ധന വിലക്ക് അനുബന്ധമായി വെബ് – ടാക്സികൾ ചാർജ് കൂട്ടാറുണ്ടെന്നും യാത്രക്കാർ വെളിപ്പെടുത്തുന്നു. 10…

Read More

ജനങ്ങൾ കാത്തിരുന്ന പോ‍‍ഡ് ടാക്സി പദ്ധതി ഉപേക്ഷിക്കുന്നു

ബെം​ഗളുരു: ​ഗതാ​ഗത കുരുക്കിൽ വലയുന്ന ബെം​ഗളുരുവിൽ തിരക്കിൽ പെടാതെ സഞ്ചരിക്കാൻ മുന്നോട്ടുവച്ച ആശയമായ പോഡ് ടാകസി പദ്ധതി ഉപേക്ഷിക്കുന്നു. റോഡരികിൽ തൂണുകള് സ്ഥാപിച്ച് ഇതിലേ കേബിളുകൾ വഴി യാത്ര ചെയ്യാവുന്ന പോഡ് ടാക്സിക്ക് ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ ബെം​ഗളുരുവിൽ 25,000 കോടി രൂപയുടെ മേൽപാല ഇടനാഴി പദ്ധതി വരുന്നതിനാലാണ് പോഡ് ടാക്സി ഉപേക്ഷിക്കുന്നത്.

Read More
Click Here to Follow Us