അമിത ചാർജ് ഈടാക്കുന്നു, ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്ക് നോട്ടീസ്

ബെംഗളൂരു: ഓട്ടോ സർവിസുകൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒല, ഊബർ, റാപ്പിഡോ തുടങ്ങിയവയ്ക്ക് കർണാടക ഗതാഗത വകുപ്പ് നോട്ടീസ് നൽകി. യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. പരാതികളിൽ ഉടൻ വിശദീകരണം നൽകാനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ നോട്ടിസിന് വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ആപ്പ് അധിഷ്‌ഠിത ക്യാബ് അഗ്രഗേറ്റർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി പരാതികൾ ലഭിച്ചതായി കർണാടക ഗതാഗത വകുപ്പ് കമ്മിഷണർ ടിഎച്ച് എം കുമാർ…

Read More

ബെസ്‌കോം വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ; ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 700-ലധികം പരാതികൾ

ബെംഗളൂരു: ആരംഭിച്ച് ഒരാഴ്‌ചയ്‌ക്കുള്ളിൽ എട്ട് ജില്ലകളിലായി 736 പരാതികളാണ് ബെസ്‌കോമിന്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനുകൾക്ക് ലഭിച്ചത്. ബാധിത പ്രദേശങ്ങളുടെ ചിത്രങ്ങളും സ്ഥലവും സഹിതം പ്രശ്‌നങ്ങൾ അറിയിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനായി ഊർജ മന്ത്രി വി സുനിൽ കുമാർ കഴിഞ്ഞയാഴ്ചയാണ് വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനുകൾ ആരംഭിച്ചത്. ബെസ്‌കോം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 736 പരാതികളിൽ 628 എണ്ണം പരിഹരിച്ചു. കൂടാതെ മിക്ക പരാതികളും മരങ്ങളിലും പാർപ്പിട കെട്ടിടങ്ങളിലും വൈദ്യുതി ലൈനുകളുമായും ട്രാൻസ്ഫോർമർ തകരാറുമായും ബന്ധപ്പെട്ടവയാണ്. ഉപഭോക്താക്കൾ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതോടെ പരാതികൾ പരിഹരിക്കാൻ എളുപ്പമായെന്ന് ബെസ്‌കോം അധികൃതർ…

Read More

ഒലയ്ക്കും ഊബറിനും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് 

ന്യൂഡല്‍ഹി: നിരവധി പരാതികൾ വന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലയ്ക്കും ഊബറിനും ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് അയച്ചു. ഒലയ്‌ക്കെതിരെ 2482 പരാതികളും ഊബറിനെതിരെ 770 പരാതികളുമാണ് ലഭിച്ചത്. പരാതികള്‍ പരിശോധിക്കുന്ന ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ യോഗം വിളിച്ചിരുന്നു. ഉപഭോക്തൃ പ്രശ്‌ന പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ആപ്പുകളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന സാഹചര്യം ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കുന്നില്ല, ഉപഭോക്താവ് ആവശ്യപ്പെട്ടാലും എ.സി ഇടാന്‍ തയ്യാറാവുന്നില്ല, ഓണ്‍ലൈനായി പണം സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങി…

Read More

വീണ്ടും തകരാറിലായി ഒല, അപകടത്തിൽ 65 കാരന് പരിക്ക്

ജോധ്പൂർ : ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഒല വീണ്ടും നിര്‍മാണ  തകരാര്‍ മൂലം അപകടത്തില്‍പ്പെട്ടു. റിവേഴ്‌സ് പോകാനുള്ള സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒല എസ് 1 പ്രോയിലാണ് അപകടമുണ്ടായിരിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഒല സ്‌കൂട്ടര്‍ പിറകോട്ട് നീങ്ങുകയായിരുന്നു. പിറകോട്ട് നീങ്ങി പിന്നിലെ ചുമരിലിടിച്ച്‌ 65കാരന് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അപകടത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യമായല്ല നോര്‍മല്‍ മോഡിലിട്ടിട്ടും ഒല പിറകിലോട്ട് ഓടുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്.…

Read More
Click Here to Follow Us