ഒലയ്ക്കും ഊബറിനും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് 

ന്യൂഡല്‍ഹി: നിരവധി പരാതികൾ വന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലയ്ക്കും ഊബറിനും ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് അയച്ചു.

ഒലയ്‌ക്കെതിരെ 2482 പരാതികളും ഊബറിനെതിരെ 770 പരാതികളുമാണ് ലഭിച്ചത്.

പരാതികള്‍ പരിശോധിക്കുന്ന ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ യോഗം വിളിച്ചിരുന്നു. ഉപഭോക്തൃ പ്രശ്‌ന പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ആപ്പുകളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന സാഹചര്യം ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കുന്നില്ല, ഉപഭോക്താവ് ആവശ്യപ്പെട്ടാലും എ.സി ഇടാന്‍ തയ്യാറാവുന്നില്ല, ഓണ്‍ലൈനായി പണം സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങി നിരവധി പരാതികളാണ് ഈ കമ്പനികള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ഇത്തരം പരാതികളില്‍ നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇനിയും പരാതികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസില്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
[masterslider id="10"]

Related posts