ഇവി എക്സ്പോ ഇന്ന് മുതൽ പാലസ് ഗ്രൗണ്ടിൽ 

ബെംഗളൂരു: ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കർണാടക സർക്കാർ സംഘടിപ്പിക്കുന്ന ഇവി എക്സ്പോ ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് എക്സ്പോ നടക്കുക. പാലസ് ഗ്രൗണ്ടിലെ ചാമര വജ്രയിൽ ആണ്  എക്സ്പോ നടക്കുന്നത്. ബെംഗളൂരുവിനെ സംസ്ഥാനത്തിന്റെ ഇവി തലസ്ഥാനമാക്കുന്നതിനായി കർണ്ണാടക സർക്കാർ 2017 ൽ ആണ് ഇവി പോളിസി ആദ്യം കൊണ്ടു വന്നത് . സംസ്ഥാനത്തെ ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സുഗമമാക്കുന്നതിന് ബെസ്കോമിനെ നോഡൽ ഏജൻസിയായി സർക്കാർ നാമനിർദ്ദേശം…

Read More

150 കിലോ മീറ്റർ ഒറ്റചാർജിൽ ഓടിച്ച് തെളിയിച്ചു, നീവ് ഗുഡ്‌സ് ഇ. വി യുടെ പവർ 

ബെംഗളൂരു: ഒരു തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന മുച്ചക്ര വൈദ്യുത ചരക്കുവാഹനം നിരത്തിലേക്ക്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹനക്കമ്പനിയായ ആള്‍ട്ടിഗ്രീനാണ് നീവ് എന്ന പേരിലുള്ള മുച്ചക്രവാഹനം പുറത്തിറക്കിയത്. മൈസൂരു കൊട്ടാരം മുതല്‍ ബെംഗളൂരുവരെ 147 കിലോമീറ്ററര്‍ ദൂരം ഒറ്റച്ചാര്‍ജില്‍ സഞ്ചരിച്ചുകൊണ്ടാണ് വാഹനം ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഉടന്‍തന്നെ വാഹനം വിപണിയിൽ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും വേഗതയും ഭാരവാഹകശേഷിയും ഉള്ളതിനാല്‍ അന്തര്‍ജില്ലാ ചരക്കുനീക്കത്തിന് ‘നീവ്’ വളരെയേറെ…

Read More

ഇലക്ട്രിക് വാഹന ബോധവത്കരണ പോർട്ടൽ ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇ.വികൾ വാങ്ങുന്നതും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൗരന്മാർക്ക് നൽകുന്നതിനും നിതി ആയോഗും യുകെ (യുകെ) എന്നിവരുമായി സഹകരിച്ച് സംസ്ഥാന സർക്കാർ വ്യാഴാഴ്ച ‘ഇവി ജാഗ്രതി’ എന്ന വെബ് പോർട്ടൽ പുറത്തിറക്കി. പോർട്ടൽ (www.evkarnataka.co.in) പൗരന്മാർക്ക് ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട സംസ്ഥാന-നിർദ്ദിഷ്‌ട വിവരങ്ങൾ നൽകുന്നതാണ്, കൂടാതെ പ്രോത്സാഹനങ്ങൾ, പിന്തുണാ സംവിധാനങ്ങൾ, ഇ-മൊബിലിറ്റി സംരംഭങ്ങൾ എന്നിവയിൽ ഉൾക്കാഴ്ച നൽകിക്കൊണ്ട് ഇവികളിലേക്ക് മാറുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നു വിധത്തിലാണ് പോർട്ടൽ ആവിഷ്കരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസും ഊർജ…

Read More

കർണാടകയെ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റും ; മുഖ്യമന്ത്രി

ബെംഗളൂരു: ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ആദ്യ സംസ്ഥാനം കർണാടകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇ – വാഹന നയത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ ചുറ്റുപാടാണ് സംസ്ഥാനം ഓടിക്കുന്നത്. നാനൂറിലധികം ഇ വാഹന ഗവേഷണ വികസന കേന്ദ്രങ്ങൾ ആണ് സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചു വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കി കർണാടകയെ മറ്റുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Read More

ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്ക് സ്ഥലം നൽകുന്നവർക്ക് വരുമാന വിഹിതം നൽകും

ബെംഗളൂരു: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം നൽകുന്നവർക്ക് വരുമാന വിഹിതം നൽകാനുള്ള പദ്ധതിയുമായി സർക്കാർ. ഓരോ കിലോവാട്ടും ചാർജ് ചെയ്യുന്ന മുറയ്ക്ക് സ്ഥലമുടമയ്ക്ക് ഒരു രൂപ വീതം വിഹിതം ലഭിക്കും. ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി വരുമാനം പങ്കിടാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. 343 കോടി രൂപ ചെലവിട്ട് സംസ്ഥാനത്തുടനീളം 1190 ഇ–ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനുള്ള കർമപദ്ധതിയും സർക്കാർ പുറത്തിറക്കി. ഇതിൽ 150 എണ്ണം ബിബിഎംപി പരിധിയിലാണ്. പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് 1190…

Read More

വീണ്ടും തകരാറിലായി ഒല, അപകടത്തിൽ 65 കാരന് പരിക്ക്

ജോധ്പൂർ : ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഒല വീണ്ടും നിര്‍മാണ  തകരാര്‍ മൂലം അപകടത്തില്‍പ്പെട്ടു. റിവേഴ്‌സ് പോകാനുള്ള സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒല എസ് 1 പ്രോയിലാണ് അപകടമുണ്ടായിരിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഒല സ്‌കൂട്ടര്‍ പിറകോട്ട് നീങ്ങുകയായിരുന്നു. പിറകോട്ട് നീങ്ങി പിന്നിലെ ചുമരിലിടിച്ച്‌ 65കാരന് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അപകടത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യമായല്ല നോര്‍മല്‍ മോഡിലിട്ടിട്ടും ഒല പിറകിലോട്ട് ഓടുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്.…

Read More

ഒരേസമയം 50 വാഹനങ്ങൾ ചാർജ് ചെയ്യാം, വൈറ്റ് ഫീൽഡിൽ ചാർജിങ് ഹബ് 

ബെംഗളൂരു : ഒരേസമയം 50 ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള ചാർജിങ് ഹബ് വൈറ്റ്ഫീൽഡിൽ പ്രവർത്തനം ആരംഭിച്ചു. ഫോറം നെയ്ബർഹുഡ് മാളിന് സമീപത്താണ് ഫോർട്ടം ചാർജ് ആൻഡ് ഡ്രൈവ് ഇന്ത്യയുടെ ഹബ് പ്രവർത്തനം ആരംഭിച്ചത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ ,കാറുകൾ, ഹെവി വാഹനങ്ങൾ എന്നിവ ചാർജ് ചെയ്യാം. ഫോർട്ടം മൊബൈൽ ആപ് ഉപയോഗിച്ച് പണമടയ്ക്കാം. നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ചാർജിങ് ഹബ്ബുകൾ ആരംഭിക്കുമെന്ന് ഫോർട്ടം ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവദേശ് ജാ അറിയിച്ചു.

Read More

ഇലക്ട്രിക്ക് വണ്ടി ചാർജ് ചെയ്യാൻ അനുമതി നിഷേധിച്ചു; വണ്ടി അടുക്കളയിലെത്തിച്ചു ചാർജ് ചെയ്തു

ബെംഗളൂരു: തന്റെ ഫ്ലാറ്റിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു ഇലക്ട്രിക് വണ്ടി ചാർജ് ചെയ്യാൻ വേണ്ട സജ്ജീകരണങ്ങൾ സ്ഥാപിക്കാൻ റെസിഡൻസ് അസോസിയേഷൻ അനുമതി നൽകാത്തതിനാൽ അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിലെ തന്റെ സ്വന്തം ഫ്ലാറ്റിലെ അടുക്കളയിലെത്തിച്ച് യുവാവ് സ്കൂട്ടർ ചാർജ് ചെയ്തു. വണ്ടി ലിഫ്റ്റിലൂടെ അഞ്ചാം നിലയിലെ തന്റെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. ഫ്ളാറ്റിലെ അടുക്കളയിലെ പവർ പ്ലഗിൽ കുത്തി ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിന്റെ ചിത്രവും യുവാവ് ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ചു. ബെന്നാർഘട്ട റോഡിലുള്ള ഹുളിമാവിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ വൈസ് പ്രസിഡന്റായി…

Read More
Click Here to Follow Us