150 കിലോ മീറ്റർ ഒറ്റചാർജിൽ ഓടിച്ച് തെളിയിച്ചു, നീവ് ഗുഡ്‌സ് ഇ. വി യുടെ പവർ 

ബെംഗളൂരു: ഒരു തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന മുച്ചക്ര വൈദ്യുത ചരക്കുവാഹനം നിരത്തിലേക്ക്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹനക്കമ്പനിയായ ആള്‍ട്ടിഗ്രീനാണ് നീവ് എന്ന പേരിലുള്ള മുച്ചക്രവാഹനം പുറത്തിറക്കിയത്. മൈസൂരു കൊട്ടാരം മുതല്‍ ബെംഗളൂരുവരെ 147 കിലോമീറ്ററര്‍ ദൂരം ഒറ്റച്ചാര്‍ജില്‍ സഞ്ചരിച്ചുകൊണ്ടാണ് വാഹനം ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഉടന്‍തന്നെ വാഹനം വിപണിയിൽ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും വേഗതയും ഭാരവാഹകശേഷിയും ഉള്ളതിനാല്‍ അന്തര്‍ജില്ലാ ചരക്കുനീക്കത്തിന് ‘നീവ്’ വളരെയേറെ…

Read More