150 കിലോ മീറ്റർ ഒറ്റചാർജിൽ ഓടിച്ച് തെളിയിച്ചു, നീവ് ഗുഡ്‌സ് ഇ. വി യുടെ പവർ 

ബെംഗളൂരു: ഒരു തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന മുച്ചക്ര വൈദ്യുത ചരക്കുവാഹനം നിരത്തിലേക്ക്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹനക്കമ്പനിയായ ആള്‍ട്ടിഗ്രീനാണ് നീവ് എന്ന പേരിലുള്ള മുച്ചക്രവാഹനം പുറത്തിറക്കിയത്.

മൈസൂരു കൊട്ടാരം മുതല്‍ ബെംഗളൂരുവരെ 147 കിലോമീറ്ററര്‍ ദൂരം ഒറ്റച്ചാര്‍ജില്‍ സഞ്ചരിച്ചുകൊണ്ടാണ് വാഹനം ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഉടന്‍തന്നെ വാഹനം വിപണിയിൽ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും വേഗതയും ഭാരവാഹകശേഷിയും ഉള്ളതിനാല്‍ അന്തര്‍ജില്ലാ ചരക്കുനീക്കത്തിന് ‘നീവ്’ വളരെയേറെ പ്രയോജനപ്പെടുമെന്ന് ആള്‍ട്ടിഗ്രീന്‍ സ്ഥാപകനും സി.ഇ.ഒ.യുമായ ഡോ. അമിതാഭ് ശരണ്‍ പറഞ്ഞു.

ഭാവിയില്‍ ആള്‍ട്ടിഗ്രീന്‍ ചരക്ക്, യാത്രാവിഭാഗത്തില്‍ കൂടുതല്‍ പുതിയ വാഹനങ്ങള്‍ ഇറക്കുമെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ദേബാശിഷ് മിത്രയും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
[masterslider id="10"]

Related posts