നേത്രാവതി നദിക്കരയിൽ 40 ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ച് കർണാടക

40 awareness signboards along river Nethravati

ബെംഗളൂരു: നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ ‘പുനരുജ്ജീവനം – സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം’ എന്ന ശീർഷകത്തിൽ എപിഡി ഫൗണ്ടേഷനും ഹരിരു ദാലയും ചേർന്ന് ലോക സമുദ്രദിനം ആചരിച്ചു. പദ്ധതിയുടെ ഭാഗമായി നേത്രാവതി പാലത്തിൽ മാലിന്യം നിക്ഷേപിച്ച് നദി മലിനമാക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി 40 സൈൻ ബോർഡുകൾ സ്ഥാപിച്ചു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

മേയർ പ്രേമാനന്ദ ഷെട്ടി ആണ് ബോധവത്കരണ ബോർഡുകൾ അനാച്ഛാദനം ചെയ്തത്. കഴിഞ്ഞ വർഷം, എപിഡി ഫൗണ്ടേഷനും ഹരിരു ദലയും ചേർന്ന് ഈ പ്രദേശം വൃത്തിയാക്കുന്നതിലൂടെ മാലിന്യം കടലിൽ ചേരുന്നത് തടയുകയും ചെയ്തു. നദി വൃത്തിയായി സൂക്ഷിക്കാൻ പരിശ്രമിച്ച രണ്ട് സംഘടനകളുടെയും വിദ്യാർത്ഥികളുടെയും സന്നദ്ധപ്രവർത്തകരുടെയും മറ്റെല്ലാവരുടെയും ശ്രമങ്ങളെ മേയർ അഭിനന്ദിക്കുകായും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts