ബെംഗളൂരു : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി സംയുക്ത് കിസാൻ മോർച്ച സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ബെംഗളൂരുവിൽ നടത്തിയ പൊതു സമ്മേളനത്തിൽ ആയിരക്കണക്കിന്കർഷകർ കുത്തിയിരിപ്പ് സമരം നടത്തി.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റ്, ഹസിരു സെനെ മേധാവി കോഡിഹള്ളി ചന്ദ്രശേഖർഎന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ സമരത്തിൽ ആണ് മാർച്ച് 26 ന് കർണാടക ബന്ദിന് ആഹ്വാനംനൽകിയത്
ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ്, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, അഖിലേന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ കർണാടക തുടങ്ങിയ വിവിധ തൊഴിലാളി യൂണിയനുകളും അവകാശ സംഘടനകളും കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധത്തിൽപങ്കെടുത്തു.
അയൽ ജില്ലകളിൽ നിന്നും ബെംഗളൂരുവിലേക്ക് ആസൂത്രണം ചെയ്ത ട്രാക്ടർ റാലി തടസ്സപ്പെടുകയും വിധാൻസൗധയിലേക്കുള്ള കർഷകരുടെ മാർച്ച് പോലീസ് തടയുകയും ചെയ്തത് ആനന്ദ് റാവു സർക്കിളിൽകുത്തിയിരിപ്പ് സമരത്തിന് കാരണമായി. പ്രതിഷേധക്കാർ പിന്നീട് ഫ്രീഡം പാർക്കിൽ ഒത്തുകൂടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.