മംഗളൂരുവിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരുവിനടുത്ത സൂറത്ത്കല്‍ ഹലേഗാഡിയില്‍ പാവഞ്ചെ പുഴയില്‍ നാല് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. സൂറത്ത്കല്‍ വിദ്യാദായിനി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥികളായ വി. യശ്വിത് ചന്ദ്രകാന്ത്(16), എ. നിരൂപ്(16), കെ. അൻവിത്(16), സി.എ. രാഘവേന്ദ്ര(16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പ്രിപറേറ്ററി പരീക്ഷ എഴുതിയ നാലുപേരും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതുസംബന്ധിച്ച്‌ രക്ഷിതാക്കള്‍ സൂറത്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും സൂറത്ത്കലില്‍ ബസിറങ്ങിയതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി. മൊബൈല്‍ ഫോണ്‍ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണുകളും…

Read More

ശ​ബ​രി​മ​ല ദ​ർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തർ മുങ്ങി മരിച്ചു 

ബെംഗളൂരു: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്ന് അ​യ്യ​പ്പ ഭ​ക്ത​ർ മു​ങ്ങി​മ​രി​ച്ചു. മൈ​സൂ​രു ന​ഞ്ച​ൻ​ഗു​ഡി​ലെ ക​പി​ല ന​ദി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. തു​മ​കു​രു കൊ​ര​ട്ട​ഗ​രെ സ്വ​ദേ​ശി​ക​ളാ​യ ഗ​വി രം​ഗ (19), രാ​കേ​ഷ് (19), അ​പ്പു (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​ല അ​ഴി​ക്കു​ന്ന ച​ട​ങ്ങി​നാ​യാ​ണ് പു​ണ്യ​ന​ദി​യാ​യി ക​രു​തു​ന്ന ക​പി​ല​യി​ൽ ഇ​വ​ർ ഇ​റ​ങ്ങി​യ​ത്. തു​മ​കു​രു​വി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള എ​ട്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്. മ​ട​ങ്ങും​വ​ഴി ന​ഞ്ച​ൻ​ഗു​ഡി​ലെ ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​വ​ർ തീ​രു​മാ​നി​ച്ചു. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് മു​മ്പാ​ണ് ക​പി​ല ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഹെ​ജ്ജി​ഗെ…

Read More

നീന്തുന്നതിനിടെ കായലിൽ മുങ്ങി പോയ യുവാക്കളുടെ മൃതദേഹം കണ്ടെത്തി  

ബെംഗളൂരു: പഡ്പു ആലപെ തടാകത്തിൽ ഞായറാഴ്ച വൈകുന്നേരം നീന്താൻ ഇറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26),കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്. ഇവർ ഉൾപ്പെടെ ആറ് യുവാക്കളാണ് തടാകത്തിൽ ഇറങ്ങിയത്. അപ്രതീക്ഷിത ആഴമുള്ളതിനാൽ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു. നാലുപേർ അവശനിലയിൽ നീന്തിക്കയറി. പരിസരവാസികൾ അറിയിച്ച് എത്തിയ പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചലിനൊടുവിലാണ് ജഡങ്ങൾ കിട്ടിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Read More

മരിക്കുമെന്ന് സന്ദേശം, ഓട്ടോ ഡ്രൈവർക്കായുള്ള തിരച്ചിൽ തുടരുന്നു 

ബെംഗളൂരു: മംഗളൂരു ഗുരുവയങ്കര തടാകത്തിൽ ചാടി മരിക്കും എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ഓട്ടോറിക്ഷ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ രാവിലെയാണ് ബെൽതങ്ങാടിയിലെ പ്രവീൺ പിൻറോ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ കൈമാറിയത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രവീണിന്റെ പാദരക്ഷകളും ആധാർ കാർഡും തടാകക്കരയിൽ നിന്നും കണ്ടെത്തി. ഇതേത്തുടർന്ന് വിവരം അറിയിച്ച്‌ എത്തിയ അഗ്നി സുരക്ഷാ സേനയാണ് തിരച്ചിൽ നടത്തുന്നത്. പ്രകൃതി ദുരന്തസേന വോളണ്ടീയർമാരും നാട്ടുകാരും ഒപ്പമുണ്ട്.

Read More

നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞു

ബെംഗളൂരു: യാത്രക്കാരുമായി സഞ്ചരിച്ച ബസ് ശിവമൊഗ്ഗയിലെ ശരാവതി നദിയില്‍ മുങ്ങി. നദി മുറിച്ചുകടക്കാന്‍ ജങ്കാര്‍ സര്‍വിസ് കാത്തുനില്‍ക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നദിയിലേക്കിറങ്ങിയ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ അപകടമുണ്ടാവുന്നതിന് മുമ്പ് നാട്ടുകാരടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിച്ചു. അപകടത്തില്‍ ആളപായമില്ല. നദിയില്‍ മുങ്ങിക്കിടന്ന ബസ് പിന്നീട് എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ കരക്കെത്തിച്ചു.

Read More

15 കാരൻ നദിയിൽ മുങ്ങി മരിച്ചു

ബെംഗളൂരു: നേത്രാവതി നദിയിൽ ബി. സി റോഡ് ബ്രഹ്മറകൊട്ലുവിൽ കുളിക്കാൻ ഇറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു. ബി. സിറോഡ് പർലിയ മഡ്ഡയിലെ സൽമാൻ ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സൽമാൻ. നാലു കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ സൽമാൻ ഒഴുക്കിൽ പെടുകയായിരുന്നു.

Read More

ഒഴുക്കിൽ പെട്ട് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മൂകാംബിക ക്ഷേത്ര ദർശനത്തിനിടെ സൗപർണിക നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനി ശാന്തി ശേഖർ ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവും മകനും ഒഴുക്കിൽ വീണത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാർ ഓടിക്കൂടി ശാന്തിയുടെ ഭർത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദർശനത്തിന് മൂകാംബികയിൽ എത്തിയത്.

Read More

ഒഴുക്കിൽ പെട്ട് മലയാളി യുവതിയെ കാണാതായി 

ബെംഗളൂരു: മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ മലയാളി യുവതിയെ സൗപർണിക നദിയിലെ ഒഴുക്ക് കാണാതെയായി. തിരുവനന്തപുരം പേയാട് സ്വദേശിനി ശാന്തി ശേഖറാണ് സൗപർണികയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. കുളിക്കാൻ ഇറങ്ങിയ മകൻ ആദിത്യൻ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛൻ മുരുകനും അമ്മയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ഭർത്താവ് മുരുകൻ, മകൻ ആദിത്യൻ എന്നിവർ രക്ഷപ്പെട്ടു. പോലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്.  ആദിത്യനെയും കൊണ്ട് മുരുകൻ കുറച്ചകലെയുള്ള പാറയിൽ പിടിച്ചിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവരെ പിന്നീട് നാട്ടുകാർ ചേർന്ന്…

Read More

വെള്ളപൊക്കം, 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു 

ബെംഗളൂരു: നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തിൽ 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു. കഴിഞ്ഞ 30 വർഷമായി വറ്റി വരണ്ട് മരിച്ച് കിടന്നിരുന്ന ദക്ഷിണ പിനാകിനി നദിയാണ് വീണ്ടും വെള്ളം നിറഞ്ഞ് പുതുജീവൻ നേടിയത്. ചിക് ബല്ലാപ്പൂർ, ഹോസ്‌കോട്ട്, കടുഗോഡി, സർജാപ്പൂർ, മാലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നദി ഒഴുകി വെള്ളമെത്തിച്ചു. 30 വർഷമായി വർഷകാലത്തു പോലും നദിയിൽ ഒരു തുള്ളി വെള്ളം ഉണ്ടാകാറില്ല. നദി മരിച്ചുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ പോലും കരുതിയിരുന്നത്. നദി ഇപ്പോൾ വെള്ളം നിറഞ്ഞ് പഴയതു പോലെ ഒഴുകുന്നു.

Read More

കനത്തമഴയില്‍ ബെംഗളൂരു ന​ഗരം ‘പുഴ’യായി; ബോട്ടുകൾ ഇറക്കി രക്ഷാപ്രവര്‍ത്തനം ( വീഡിയോ)

ബെംഗളൂരു: കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു നഗരം. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കർണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ച രണ്ടാം തവണയാണ് മഴക്കെടുതിയിൽ കുടുങ്ങുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കിയ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പെരുമഴയിൽ അപ്പാർട്ട്‌മെന്റുകളുടെ താഴ്‍ഭാഗത്തും വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടു. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു. ഇക്കോസ്പേസ് ഔട്ടർ റിങ് റോഡ്, ബെല്ലന്ദുർ, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംക്‌ഷൻ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്.…

Read More
Click Here to Follow Us