മരിക്കുമെന്ന് സന്ദേശം, ഓട്ടോ ഡ്രൈവർക്കായുള്ള തിരച്ചിൽ തുടരുന്നു 

ബെംഗളൂരു: മംഗളൂരു ഗുരുവയങ്കര തടാകത്തിൽ ചാടി മരിക്കും എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ഓട്ടോറിക്ഷ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു.

ഇന്നലെ രാവിലെയാണ് ബെൽതങ്ങാടിയിലെ പ്രവീൺ പിൻറോ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ കൈമാറിയത്.

നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രവീണിന്റെ പാദരക്ഷകളും ആധാർ കാർഡും തടാകക്കരയിൽ നിന്നും കണ്ടെത്തി. ഇതേത്തുടർന്ന് വിവരം അറിയിച്ച്‌ എത്തിയ അഗ്നി സുരക്ഷാ സേനയാണ് തിരച്ചിൽ നടത്തുന്നത്. പ്രകൃതി ദുരന്തസേന വോളണ്ടീയർമാരും നാട്ടുകാരും ഒപ്പമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts