ഒഴുക്കിൽ പെട്ട് മലയാളി യുവതിയെ കാണാതായി 

ബെംഗളൂരു: മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ മലയാളി യുവതിയെ സൗപർണിക നദിയിലെ ഒഴുക്ക് കാണാതെയായി.

തിരുവനന്തപുരം പേയാട് സ്വദേശിനി ശാന്തി ശേഖറാണ് സൗപർണികയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

കുളിക്കാൻ ഇറങ്ങിയ മകൻ ആദിത്യൻ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛൻ മുരുകനും അമ്മയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ഭർത്താവ് മുരുകൻ, മകൻ ആദിത്യൻ എന്നിവർ രക്ഷപ്പെട്ടു. പോലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്. 

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

ആദിത്യനെയും കൊണ്ട് മുരുകൻ കുറച്ചകലെയുള്ള പാറയിൽ പിടിച്ചിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവരെ പിന്നീട് നാട്ടുകാർ ചേർന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ശാന്തി ഒഴുക്കിപ്പെടുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സങ്ങൾ നേരിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts