ആയിരത്തിലേറെ നക്ഷത്ര ആമകളുമായി 4 പേർ പിടിയിൽ

ബെംഗളൂരു: ആയിരത്തിലേറെ നക്ഷത്ര ആമകളുമായി ബെംഗളൂരുവിൽ നിന്നും നാലുപേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് 1,132 നക്ഷത്ര ആമകളെ പോലീസ് പിടിച്ചെടുത്തു.

കല്യാൺ സിംഹാദ്രി, ചിക്കബെല്ലാപൂർ ജില്ലയിലെ സിദ്‌ലഘട്ട താലൂക്കിൽ നിന്നുള്ള ഐസക്, ബാഗേൺ, സ്വദേശി രാജപുത്ര എന്നിവരാണ് പിടിയിലായത്.

പ്രതികൾ നാടോടികളാണെന്നും അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനാതിർത്തികളിൽ താമസിച്ച് കാട്ടിൽ നിന്ന് നക്ഷത്ര ആമകളെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വാസ്തുവിനും മരുന്ന് നിർമ്മാണത്തിനും ഉപയോഗിക്കുന്ന ആളുകൾക്കാണ് ഇവർ നക്ഷത്ര ആമകളെ വിറ്റിരുന്നതെന്നും അന്വേഷണത്തിൽ പോലീസ് വ്യക്തമായി.

ഇത്തരത്തിൽ വനത്തിൽനിന്ന് നക്ഷത്ര ആമകളെ കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് ഇവരുടെ ഉപജീവനമാർഗമായി മാറ്റിയ സ്ഥിതിയാണ്. ഈ ആമകളെ വിതരണം ചെയ്യുന്ന വരുമാനത്തെ ആശ്രയിച്ചാണ് അവരുടെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. നേരത്തെ 100 നക്ഷത്ര ആമകളെ മുംബൈയിൽ വിറ്റിരുന്നതായി പ്രതികൾ പോലീസിന് മൊഴി നൽകി.

ബെംഗളൂരുവിലെ ഗോരഗുണ്ടേപാളയ ബസ് സ്റ്റേഷനിൽ നിന്ന് 963 നക്ഷത്ര ആമകളെ പിടികൂടിയ ശേഷം പോലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. പിന്നീട് മറ്റൊരു പ്രതിയെ ചിക്കബല്ലാപ്പൂരിൽ നിന്ന് പിടികൂടി ഇയാളുടെ വസതിയിൽ നിന്ന് കൂടുതൽ ആമകളെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us