നഗരവാസികൾ മാലിന്യം തള്ളിയിരുന്ന സ്ഥലം വീണ്ടും പച്ചപ്പിലേക്ക്

ബെംഗളൂരു: ഒരുകാലത്ത് മാലിന്യം തള്ളുന്ന സ്ഥലമായിരുന്ന എച്ച്എസ്ആർ ലേഔട്ടിലെ സോമസുന്ദരപാളയ തടാകത്തിന്റെ ഒരു ബഫർ സോണാണ് താമസിയാതെ പ്രദേശവാസികൾ നിർമ്മിച്ച ഒരു മിനി വനമായി മാറാൻ പോവുന്നത്. ഒരിക്കൽ ദുർഗന്ധം വമിച്ചിരുന്ന മൈതാനം ഇപ്പോൾ വീണ്ടും പച്ചപിടിച്ച് ‘സുന്ദരവണ’ എന്ന് നാമകരണം ചെയ്യപ്പെട്ടു കഴിഞ്ഞു. സർക്കാർ സ്ഥാപനങ്ങളുടെ സഹായമില്ലാതെ തന്നെ പ്രദേശവാസികൾ പദ്ധതിക്ക് പണം നൽകുകയും പത്ത് ട്രക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

കർണാടക കമ്പോസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനോട് (കെസിഡിസി) ചേർന്നാണ് മാലിന്യം തള്ളാനുള്ള സ്ഥലമായി ഇവിടം ഉപയോഗിച്ചിരുന്നത്. ഈ വർഷം ആദ്യം, ഭൂമി ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) തടാക വകുപ്പിന് കൈമാറി. ബിബിഎംപിയുടെ കീഴിലുള്ള നഴ്സറിയിൽ നിന്നാണ് മിനി ഫോറസ്റ്റ് നിർമിക്കാൻ ഉപയോഗിച്ച തൈകൾ കൊണ്ടുവന്നത്.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

റോട്ടറി എച്ച്എസ്ആറുമായി സഹകരിച്ച് സിടിഎഫ് ആരംഭിച്ച ഒരു സിഗ്നേച്ചർ പ്രോജക്ടാണിത്. ബിബിഎംപിയുടെ ലേക്ക് ഡിവിഷനിൽ നിന്നുള്ള അനുമതിയോടെ ഇവിടം തൈകൾ നടാൻ തുടങ്ങി. ജെ പി നഗർ, അരെക്കെരെ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പൗരന്മാർ ഈ പദ്ധതിക്ക് സാമ്പത്തികമായി സംഭാവന നൽകുക മാത്രമല്ല എല്ലാ ദിവസവും രാവിലെ വൃക്ഷത്തൈകൾ നടാൻ എത്തുകയും ചെയ്തു. മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ പുനതി ശ്രീധറിന്റെ മാർഗനിർദേശവും സ്വീകരിച്ചു നടത്തുന്ന ഈ പദ്ധതി പൗരന്മാർ നയിക്കുന്നതാണ്. മുഴുവൻ പദ്ധതിക്കുമായി 9-10 ലക്ഷം രൂപയുടെ നിക്ഷേപമാണ് സഹസ്ഥാപകർ കണക്കാക്കിയത്, അതിൽ ഇതുവരെ 2 ലക്ഷം രൂപയാണ് സമാഹരിച്ചിട് ഉള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts