ക്ഷേത്രം അശുദ്ധമാക്കിയ നാല് പേർ പിടിയിൽ

മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ ശ്രീ കരിഞ്ചേശ്വര ക്ഷേത്രം അശുദ്ധമാക്കിയതിന് നാല് പേരെ ദക്ഷിണ കന്നഡ ജില്ലാ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പ്രതികളിൽ നാലുപേർ തങ്ങളുടെ പാദരക്ഷകളുമായി ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് പരാതി രജിസ്റ്റർ ചെയ്യപ്പെട്ടത്. ഉള്ളാള് മസ്തികാട്ടെ സ്വദേശി ബുഷര് റഹ്മാന് (20) ഉള്ളാള് മുക്കച്ചേരി സ്വദേശി ഇസ്മായില് അര്ഹമജ് (22) ഉള്ളാളിലെ ഹലേകോട്ട് സ്വദേശി മുഹമ്മദ് തനിഷ് (19), മംഗളൂരു ബബ്ബുകട്ടെയിൽ താമസിക്കുന്ന മുഹമ്മദ് റഷാദ് (19 ) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

ബുധനാഴ്ച ക്ഷേത്രം ഭരണസമിതി പ്രസിഡന്റിന് വേണ്ടി വിനയ് കുമാറാണ് പരാതി നൽകിയത്. ഇന്ത്യൻ പീനൽ കോഡ് 295 (ഏതെങ്കിലും വർഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ പുഞ്ചൽകട്ടെ പോലീസ് അന്വേഷണം ആരംഭിച്ച് അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts