അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിയെ രക്ഷിച്ചത് പോലീസ്; നോക്കുകുത്തികളായി നാട്ടുകാർ!!

ബെംഗളൂരു: അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിയെയാണ് പൊലീസ്. സഹായത്തിന് മുന്നോട്ട് വരാതെ നാട്ടുകാർ വെറും നോക്കുകുത്തികൾ ആവുകയായിരുന്നു. വെട്ടേറ്റ് ചോരവാര്‍ന്ന് കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത് പൊലീസ് ഇന്‍സ്‌പെക്ടര്‍. ഹോസ്ക്കരെ ഹള്ളിയിലെ തനുജ എന്ന 39കാരിയായ അധ്യാപികയെ 42കാരനായ ശേഖര്‍ വടിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. വെങ്കട്ടപ്പ ലേഔട്ട് പ്രദേശത്ത് ആയിരുന്നു സംഭവം നടന്നത്.

രക്തം വാര്‍ന്ന് യുവതി മരിച്ചിട്ടുണ്ടാകാമെന്നായിരുന്നു എല്ലാവരുടെയും നിഗമനം എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാരണത്താലാവാം ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ തെയ്യാറാകാഞ്ഞത്. അതുവഴിയെത്തിയ സി.എ.സിദ്ധലിംഗയ്യ എന്ന പോലീസ് ഇന്‍സ്പെക്ടര്‍ തനൂജയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.മാത്രമല്ല, അദ്ദേഹം തന്റെ രക്തം ദാനം  ചെയ്യുകയുമുണ്ടായി. ഗിരിനഗര്‍ പ്രദേശത്തെ പോളിംഗ് ബൂത്തുകളുടെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനെത്തിയതായിരുന്നു താനെന്ന് സിദ്ധലിംഗയ്യ പറഞ്ഞു.

  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

ഒരു ബൈക്ക് യാത്രികന്‍ പറഞ്ഞാണ് വഴിയരികില്‍ യുവതി രക്തം വാര്‍ന്ന് കിടക്കുന്ന വിവരം അദ്ദേഹം അറിഞ്ഞത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തുകയും തനുജയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വെട്ടേറ്റ് കുടല്‍മാല ശരീരത്തിന് പുറത്തെത്തിയ അവസ്ഥയിലായിരുന്നു തനുജ. ആന്തരികാവയവങ്ങള്‍ ശരീരത്തിനുള്ളിലേക്കാക്കി തുണികൊണ്ട് കെട്ടിവച്ച ശേഷമാണ് സിദ്ധലിംഗയ്യ തനുജയെ ഓട്ടോയില്‍ വിക്ടോറിയ ആശുപത്രിയിലെത്തിച്ചത്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

ശസ്ത്രക്രിയക്ക് വേണ്ടി യുവതിയ്ക്ക് രക്തം നല്‍കിയതും സിദ്ധലിംഗയ്യ തന്നെയാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശേഖറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശേഖറിന്റെ രണ്ട് മക്കള്‍ക്കും ട്യൂഷന്‍ എടുക്കുന്നത് വിധവയായ തനുജയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്
[masterslider id="10"]

Related posts